കുട്ടികളുടെ പ്രിയവിഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് ന്യൂഡിൽസും ചീസ് ബോളും. രുചികരമായ ന്യൂഡിൽസ് ചീസ് ബോൾ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
ഉരുളക്കിഴങ്ങ് – 2 എണ്ണം ന്യൂഡിൽസ് – 1/2 കപ്പ് സവാള – 1 എണ്ണം പച്ചമുളക് – 1 എണ്ണം വറ്റൽ മുളക് – 1/2 സ്പൂൺ ഇഞ്ചി / വെളുത്തുള്ളി – 1/2 സ്പൂൺ (paste ) ചീസ് – 1 ഷീറ്റ് ബട്ടർ – 1 സ്പൂൺ മുട്ട – 1 എണ്ണം ബ്രെഡ് പൊടി – ആവശ്യത്തിന് ഗരം മസാല – ആവശ്യത്തിന് ചിക്കൻ മസാല – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് മല്ലിയില – ആവശ്യത്തിന് കുരുമുളക് പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു വയ്ക്കുക. അതിലേക്ക് പച്ചമുളക്, വറ്റൽമുളക്, ഇഞ്ചി /വെളുത്തുള്ളി പേസ്റ്റ്, സവാള, ഗരം മസാല, ഉപ്പ്, ബട്ടർ, കുരുമുളക് പൊടി,ആവശ്യമെങ്കിൽ മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ന്യൂഡിൽസ് ഉണ്ടാക്കി മാറ്റിവയ്ക്കാം. ഉരുളക്കിഴങ്ങ് ഉരുളകളാക്കി ഉള്ളിൽ നൂഡിൽസ് ഫില്ലിംഗ് വച്ച് അതിലേക്ക് ചീസ് കൂടി വച്ചു കൊടുക്കുക. ശേഷം ഇവ മുട്ട പൊട്ടിച്ചെടുത്തതിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എടുക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക. ബ്രൗൺ കളർ ആവുമ്പോൾ കോരി മാറ്റാം. ന്യൂഡിൽസ് ചീസ് ബോൾ തയ്യാർ.