വാന്‍കുവറില്‍ പുലര്‍ച്ചെ നാല് മണി വരെ മദ്യവില്‍പ്പന അനുവദിക്കും; മറ്റിടങ്ങളിലും സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചന 

By: 600002 On: Jul 23, 2025, 9:11 AM

 

വാന്‍കുവറില്‍ പുലര്‍ച്ചെ നാല് മണിവരെ മദ്യ വില്‍പ്പന നടത്താന്‍ അനുവാദം നല്‍കി സിറ്റി കൗണ്‍സില്‍. ഇതോടെ നഗരത്തില്‍ രാത്രി വൈകി വരുന്ന വിനോദയാത്രാ സംഘങ്ങള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകും. സിറ്റി കൗണ്‍സിലര്‍മാര്‍ പുതിയ ലിക്വര്‍ സര്‍വീസ് സമയം അംഗീകരിച്ചതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ വരെ മദ്യം വിളമ്പാന്‍ സാധിക്കും. മാറ്റങ്ങള്‍ പ്രകാരം, വാന്‍കുവര്‍ ഡൗണ്‍ടൗണില്‍ മദ്യ വില്‍പ്പനശാലകള്‍ അടയ്ക്കുന്ന സമയം പുലര്‍ച്ചെ നാല് മണി വരെ ദീര്‍ഘിപ്പിക്കും. 

അതേസമയം, ഡൗണ്‍ടൗണ്‍ കോറിന് പുറത്തുള്ള പ്രദേശങ്ങളില്‍ മദ്യ വില്‍പ്പനശാലകള്‍ അടയ്ക്കാനുള്ള സമയം വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ 3 മണിവരെയും എല്ലാ രാത്രിയിലും പുലര്‍ച്ചെ 2 മണിവരെയും ദീര്‍ഘിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 

എന്നാല്‍, പുതുക്കിയ സമയക്രമം പെട്ടെന്ന് നിലവില്‍ വരില്ല. അതിന് മദ്യവില്‍പ്പനശാലകള്‍ അവരുടെ ലിക്വര്‍ ലൈസന്‍സ് പുതുക്കേണ്ടതിന് അപേക്ഷിക്കേണ്ടതുണ്ട്. കൂടാതെ, ഈ പ്രക്രിയയ്ക്ക് പൊതുജനങ്ങളുടെ അഭിപ്രായം അറിയേണ്ടതും പ്രധാനമാണ്. ലിക്വര്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത് സ്ഥാപനങ്ങള്‍ക്ക് കുറച്ചുകൂടി വരുമാനം നേടാന്‍ സഹായിക്കുമെന്ന് വാന്‍കുവര്‍ കൗണ്‍സിലര്‍ സാറാ കിര്‍ബി പറഞ്ഞു.