എൻ എസ് എസ് ഓഫ് ബിസി ഫാമിലി പിക്‌നിക് 2025 വിപുലമായ രീതിയിൽ ബിസി സറിയിൽ ആഘോഷിച്ചു

By: 600099 On: Jul 23, 2025, 7:16 AM

 
 
NSS of BC-യുടെ ഈ വർഷത്തെ ഫാമിലി പിക്‌നിക് ജൂലൈ 13 ഞായറാഴ്ച ബിസി - സറിയിലുള്ള ബെയർ ക്രീക്ക്  പാർക്കിൽ വച്ച് മുതിർന്ന കുടുംബാംഗമായ ശ്രീ ഉണ്ണി ഒപ്പത്ത് കേക്ക് മുറിച്ചു ഉത്‌ഘാടനം നിർവഹിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വോളീബോൾ, വടം വലി, കസേരകളി, അന്താക്ഷരി തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. സ്വാദിഷ്ടമായ ഉച്ച ഭക്ഷണം ആഘോഷത്തിന് മിഴിവേകി. ഈ ആഘോഷം ഇത്രയും വിപുലമാക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ കുടുംബാംഗങ്ങളെയും എൻ എസ് എസ്  ഓഫ് ബിസിപ്രസിഡന്റ് ശ്രീ തമ്പാനൂർ മോഹൻ അനുസ്മരിച്ചു. കൂടാതെ പങ്കെടുത്ത എല്ലാവരുടെയും സഹായസഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തി, സെക്രട്ടറി ശ്രീ. സംഗീത് നായർ ന്റെ കൃതഞ്ജത യോടെ ഈ വർഷത്തെ പിക്‌നിക് ആഘോഷത്തിന് സമാപനം കുറിച്ചു.