ഭുവനേശ്വര്‍: ഒഡീഷയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് ഒഡീഷയിലെ മാൽകൻഗിരി ജില്ലയിലാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. രണ്ടു തവണയാണ് കുട്ടി അതിക്രമത്തിനിരയായത്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി വനമേഖലയിൽ കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മാല്‍കൻഗിരി ടൗണിൽ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിൽ വെച്ചായിരുന്നു പീഡനം. മൂന്നുപേരും മാറിമാറി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ പെണ്‍കുട്ടിയെ മകൻഗിരി ടൗണിന് സമീപത്ത് വെച്ച് ട്രക്ക് ഡ്രൈവര്‍ പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ട്രക്ക് ഡ്രൈവര്‍ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലായി നാലുപേരാണ് അറസ്റ്റിലായത്. ആദ്യം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെയും രണ്ടാമത് പീഡിപ്പിച്ച ട്രക്ക് ഡ്രൈവറെയും പിടികൂടി