കാനഡയില്‍ എല്ലാവര്‍ഷവും ജൂലൈയിലെ മൂന്നാമത്തെ ശനിയാഴ്ച പാര്‍ക്ക്‌സ് ഡേ ആഘോഷിക്കുകയാണ്. ഈ ദിനം രാജ്യത്തുടനീളമുള്ള പര്‍വതങ്ങളെയും പ്രകൃതിദത്ത ഇടങ്ങളെയും ആസ്വദിക്കാനുമുള്ള സമയമാണ്. ദേശീയോദ്യാനങ്ങളുടെ സംരക്ഷണത്തിനായി പാര്‍ക്ക്‌സ് കാനഡ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആല്‍ബെര്‍ട്ട പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക്‌സ് ആക്ടിന് കീഴില്‍ കൈകാര്യം ചെയ്യുന്ന പാര്‍ക്കുകളുടെ സംരക്ഷണത്തിന് വേണ്ടി പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികളെക്കുറിച്ചും പ്രകൃതിദത്ത ഇടങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ വിനോദസഞ്ചാരികളോട് ആവശ്യപ്പെടുകയാണ് പ്രവിശ്യ.
2009 ല്‍ അവതരിപ്പിച്ച പദ്ധതി 10 വര്‍ഷത്തേക്കാണ് പ്രാവര്‍ത്തികമാക്കുന്നത്. ആല്‍ബെര്‍ട്ടയിലെ പാര്‍ക്കുകളുടെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് സന്ദര്‍ശകരുടെ മുന്‍ഗണനകളെ പിന്തുണയ്ക്കാന്‍ പദ്ധതി സഹായിക്കുന്നുവെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് വെബ്‌സൈറ്റില്‍ പറയുന്നു. അഭിപ്രായങ്ങള്‍ സര്‍വേയിലൂടെ അറിയിക്കാം. പങ്കെടുക്കാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സര്‍വേയില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 26 ആണ്.
അതേസമയം, സമ്മര്‍സീസണില്‍ ദേശീയ പാര്‍ക്കുകളിലേക്കുള്ള പ്രവേശന ഫീസ് ഫെഡറല്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. കൂടാതെ, ഇപ്പോള്‍ കാനഡ സ്‌ട്രോംഗ് പാസ് ഉപയോഗിച്ച് കൂടുതല്‍ പ്രവിശ്യാ, ടെറിട്ടോറിയല്‍ മ്യൂസിയങ്ങളിലേക്കും ഗാലറികളിലേക്കും പ്രവേശിക്കാനും സാധിക്കും. ദേശീയോദ്യാനങ്ങളുടെ ക്യാമ്പിംഗ് ഫീസില്‍ 25 ശതമാനം ഡിസ്‌കൗണ്ട് കൂടി ഉള്‍പ്പെടുന്ന ഈ പാസ് സെപ്റ്റംബര്‍ 2 വരെ നിലനില്‍ക്കും.