കനേഡിയൻ പ്രീമിയർമാരുടെ മൂന്ന് ദിവസത്തെ യോഗത്തിൽ വ്യാപാരവും താരിഫുകളും മുഖ്യ ചർച്ചാവിഷയം

By: 600110 On: Jul 21, 2025, 4:07 PM

ഒൻ്റാരിയോയിൽ പുരോഗമിക്കുന്ന കനേഡിയൻ പ്രീമിയർമാരുടെ യോഗത്തിൽ വ്യാപാരവും താരിഫുകളും മുഖ്യ ചർച്ചാവിഷയം. അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രീമിയർമാരുടെ യോഗമെന്നത് ശ്രദ്ധേയമാണ് കൂടിക്കാഴ്ച.

യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുകളും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചാവിഷയമാവുക. സ്റ്റീൽ, അലുമിനിയം തുടങ്ങിയ വ്യവസായങ്ങളിൽ ഇത് മൂലമുണ്ടാകുന്ന നേരിട്ടുള്ള ആഘാതത്തെക്കുറിച്ച് പ്രീമിയർമാർ ചർച്ച നടത്തിയേക്കും. കൂടാതെ അന്തർ പ്രവിശ്യാ വ്യാപാര തടസ്സങ്ങൾ മറികടക്കാനുള്ള നടപടികളെക്കുറിച്ചും താരിഫുകളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി അടിസ്ഥാന സൗകര്യ - പ്രകൃതിവിഭവ പദ്ധതികൾ വേഗത്തിലാക്കുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. ആഗസ്റ്റ് 1 മുതൽ കാനഡയ്ക്ക്  അഞ്ച് ശതമാനം ടാരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ്  അറിയിച്ചിരുന്നു. ട്രംപിൻ്റെ ഈ പുതിയ ഭീഷണിയോട് എങ്ങനെ പ്രതികരിക്കണമെന്നും കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ എങ്ങനെ ഒത്തൊരുമയോടെ പ്രവർത്തിക്കാമെന്നും ചർച്ച ചെയ്യാനുള്ള അവസരമാണ് ഈ കൂടിക്കാഴ്ചയെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രി മാർക് കാർണിയുമായും പ്രീമിയർമാർ കൂടിക്കാഴ്ച നടത്തും.