റോയല്‍ കരീബിയന്‍ ക്രൂയിസിലെ 140 ല്‍ അധികം പേര്‍ക്ക് ദഹനസംബന്ധമായ അസുഖം ബാധിച്ചു; നോറോവൈറസ് ബാധയെന്ന് സംശയം 

By: 600002 On: Jul 21, 2025, 12:19 PM

 

 

റോയല്‍ കരീബിയന്‍ ക്രൂയിസിലെ 140 ലധികം പേര്‍ക്ക് ദഹനസംബന്ധമായ അസുഖം ബാധിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. ജൂലൈ 11 ന് നാവിഗേറ്റര്‍ ഓഫ് ദി സീസില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തു. 134 യാത്രക്കാര്‍ക്കും ഏഴ് ക്രൂ അംഗങ്ങള്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി സിഡിസി വെസല്‍ സാനിറ്റേന്‍ പ്രോഗ്രാം(VSP)  പത്രക്കുറിപ്പില്‍ അറിയിച്ചു. നോറോവൈറസ് ബാധയാണോയെന്ന് സംശയമുണ്ട്. ക്രൂയിസില്‍ 3,914 യാത്രക്കാരും 1,266 ജീവനക്കാരും ഉണ്ടായിരുന്നു. 

ഏഴ് ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടതാണ് ക്രൂയിസ്. ജൂലൈ 4ന് ലോസ് ഏഞ്ചല്‍സില്‍ നിന്ന് പുറപ്പെട്ട് മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്നതായി ക്രൂയിസ് ട്രാക്കിംഗ് സൈറ്റായ ക്രൂയിസ്മാപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ ക്രൂയിസ് ലോസ് ഏയ്ഞ്ചല്‍സിലേക്ക് മടങ്ങി. 

സിഡിസിയുടെ നിര്‍ദ്ദേശപ്രകാരം, കപ്പലില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. അസുഖബാധിതരായ യാത്രക്കാര്‍ക്ക് കപ്പലില്‍ തന്നെ ആവശ്യമായ വൈദ്യസഹായം നല്‍കിയതായും ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്നും റോയല്‍ കരീബിയന്‍ വക്താവ് അറിയിച്ചു.