ഈ വര്‍ഷം വേനല്‍ക്കാലത്ത് കാല്‍ഗറിയില്‍ കനത്ത മഴ ലഭിച്ചു. ഇത് ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാല്‍ കര്‍ഷകര്‍ക്ക് മഴ ആശ്വാസകരമായിരുന്നു. മികച്ച വിളവ് ലഭിക്കാന്‍ മഴ കാരണമാകുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച സ്റ്റാംപീഡ് ഗ്രൗണ്ട് പ്രദേശത്ത് മഴ പെയ്തു. നഗരത്തില്‍ കൊടുങ്കാറ്റും ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. കനത്ത മഴ കാരണം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായി.
ശനിയാഴ്ച രാത്രിയും മഴ പെയ്തു. വരും ദിവസങ്ങളിലും കാല്‍ഗറിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആലിപ്പഴ വീഴ്ചയും കൊടുങ്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ താമസക്കാര്‍ പാലങ്ങള്‍ക്കടിയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന് എഎംഎസും കാല്‍ഗറി പോലീസും മുന്നറിയിപ്പ് നല്‍കി. ഇത് നിയമവിരുദ്ധമാണെന്നും ഗതാഗത തടസ്സങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ വൈകിപ്പിക്കുമെന്നും പാലത്തിനിടയില്‍ വെള്ളം കൂടുതലായി ഉയരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.