ഫെയ്സ്ബുക്കിലെ ബ്ലൂ ഹാക്കിൾ മാഫിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് മാറ്റി

By: 600110 On: Jul 19, 2025, 3:32 PM

 

 

ലെഫ്റ്റനൻ്റ് കേണൽ റയാൻ ഹെൻഡിയെ ആണ്  കമാൻഡിംഗ് ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റിയത്.  സെമിറ്റിക് വിരുദ്ധ, സ്വവർഗാനുരാഗികളായ 'ബ്ലൂ ഹാക്കിൾ മാഫിയ' ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ നീക്കം ചെയ്തത്.  കനേഡിയൻ ആംഡ് ഫോഴ്‌സും "ബ്ലൂ ഹാക്കിൾ മാഫിയ" ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

"വംശീയതയും, സ്ത്രീവിരുദ്ധതയും, സ്വവർഗാനുരാഗവും, സെമിറ്റിക് വിരുദ്ധ അഭിപ്രായങ്ങളും ചിത്രങ്ങളും" നിറഞ്ഞതാണ് ഗ്രൂപ്പെന്ന്  സൈന്യം പറഞ്ഞു. പ്രതിരോധശേഷി കൂട്ടാനും, ആധുനികവൽക്കരണത്തിനുമായുള്ള  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ഉണ്ടായ ഈ സംഭവം കനേഡിയൻ സൈന്യത്തിൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് സൈനിക നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. വിവാദ ഗ്രൂപ്പിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സ്‌ക്രീൻഷോട്ടുകളിൽ,  സ്ത്രീകളെ ലക്ഷ്യം വച്ചുള്ള വിദ്വേഷകരമായ അഭിപ്രായങ്ങളും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെക്കുറിച്ചുള്ള അധിക്ഷേപകരമായ ലൈംഗിക അഭിപ്രായങ്ങളും ഉണ്ട്.