ഓണ്‍ലൈനില്‍ കണ്ടുമുട്ടി പ്രണയത്തിലായ 31 കാരനെ വിവാഹം കഴിക്കാനായി അമേരിക്കന്‍ യുവതി പാക്കിസ്ഥാനിലെത്തി.ഇല്ലിനോയിസ് സ്വദേശിനിയായ മിന്‍ഡി റാസ്മസ്സന്‍ എന്ന യുവതിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് യുവാവിനെ വിവാഹം കഴിച്ചത്. കുടുംബത്തിന്റെ പിന്തുണയോടെ വിവാഹിതരായ ഇരുവരുടെയും പ്രണയകഥ സോഷ്യല്‍മീഡിയ വൈറലായി മാറിയിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായുമായിരുന്നു. 90 ദിവസത്തെ വിസിറ്റിംഗ് വിസയ്ക്ക് മിന്‍ഡി ഈ മാസം ആദ്യം പാക്കിസ്ഥാനിലെത്തി. മിന്‍ഡി ഇസ്ലാം മതം സ്വീകരിച്ച് സുലേഖ എന്ന പേര് സ്വീകരിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മിന്‍ഡിയെ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് സാജിദ് പറഞ്ഞു. തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും സാജിദ് പറഞ്ഞു.