നോര്‍ത്ത് യോര്‍ക്കില്‍ സിഎഫ് ഫെയര്‍വ്യൂ മാളിന് സമീപം 71 വയസ്സുള്ള സ്ത്രീ കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പാര്‍ക്ക്‌വേ ഫോറസ്റ്റ് ഡ്രൈവിനും ഷെപ്പേര്‍ഡ് അവന്യു ഈസ്റ്റിനും സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവമുണ്ടായത്. ഷഹനാസ് പെസ്റ്റോണ്‍ജി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പോലീസ് കുത്തേറ്റ് കിടക്കുന്ന ഷഹനാസിനെ കണ്ടെത്തുകയായിരുന്നു. ഇവരെ ഉടന്‍ പ്രാദേശിക ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
ഗ്രോസറി സാധനങ്ങള്‍ വാങ്ങി വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഷെഹനാസ് ആക്രമിക്കപ്പെട്ടതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. പ്രതിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. കറുത്ത വര്‍ഗക്കാരാനായ ഒരാളാണ് പ്രതിയെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.