കാനഡ പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം ഇന്‍ടേക്ക് ജൂലൈ 28 മുതല്‍ 

By: 600002 On: Jul 18, 2025, 8:47 AM

 


കനേഡിയന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും ഉടന്‍ അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമുത്തച്ഛന്‍മാരെയും കാനഡയിലേക്ക് കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. ഇതിനായി പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം ഇന്‍ടേക്ക് ആരംഭിക്കുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC)  അറിയിച്ചു. ജൂലൈ 28 മുതല്‍ സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഇന്‍വിറ്റേഷന്‍ അയച്ചുതുടങ്ങുമെന്ന് ഐആര്‍സിസി അറിയിച്ചു. കാനഡയിലെ ഫാമലി ക്ലാസ് ഇമിഗ്രേഷന്‍ വിഭാഗം കനേഡിയന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും പ്രോഗ്രാം വഴി അവരുടെ മാതാപിതാക്കളെയോ മുത്തശ്ശിമുത്തശ്ശന്മാരെയോ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നു. 

സ്‌പോണ്‍സര്‍ ചെയ്യാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 17,860 ഇന്‍വിറ്റേഷന്‍ നല്‍കുമെന്ന് ഐആര്‍സിസി അറിയിച്ചു. ഈ വര്‍ഷം 10,000 അപേക്ഷകള്‍ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. 2020 ല്‍ സ്‌പോണ്‍സര്‍ ഫോമില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച യോഗ്യതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് ഇന്‍വിറ്റേഷന്‍ അയക്കും. കൂടാതെ ഇന്‍വിറ്റേഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് 10 വര്‍ഷം വരെ സന്ദര്‍ശക പദവി നല്‍കുന്ന സൂപ്പര്‍ വിസ പ്രോഗ്രാം വഴി അവരുടെ ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.