അടുത്ത വര്‍ഷം കാനഡ, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനുള്ള വിശദാംശങ്ങള്‍ ഫിഫ പുറത്തുവിട്ടു. റാന്‍ഡം നറുക്കെടുപ്പ് വിന്‍ഡോയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സെപ്തംബര്‍ 10 മുതല്‍ ആരാധകര്‍ക്ക് അവരുടെ പേര് രേഖപ്പെടുത്താം.
ലോകത്തെല്ലായിടത്തുമുള്ള ആരാധകര്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പിക്കാന്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പ്രസ്താവനയില്‍ പറഞ്ഞു. നറുക്കെടുപ്പില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഫിഫ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഫിഫയുടെ വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനോ വിവരങ്ങളടങ്ങിയ ഫോം പൂരിപ്പിക്കാനോ ആവശ്യപ്പെടും. നറുക്കെടുപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ പ്രത്യേത ടൈം സ്ലോട്ട് നല്‍കും.
വാന്‍കുവറില്‍ ഏഴ് മത്സരങ്ങളും, ടൊറന്റോയില്‍ ആറ് മത്സരങ്ങളും നടക്കും. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ 6.5 മില്യണ്‍ ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിഫ പറഞ്ഞു.