സിബിഎസ്എ തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വേതനം 90,000 ഡോളര്‍ വരെ 

By: 600002 On: Jul 16, 2025, 11:11 AM

 


കാനഡയില്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം വാഗ്ദാനം ചെയ്യുകയാണ് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ). ഏജന്‍സിയിലേക്ക് നിയമനം നടത്തുകയാണ് സിബിഎസ്എ. ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍ ട്രെയിനി പ്രോഗ്രാമിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2026 ഫെബ്രുവരി 27 വരെ നീട്ടിയതായി ഏജന്‍സി അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് സിബിഎസ്എയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ അയക്കാം. 

അതിര്‍ത്തികള്‍ വഴി നിയമാനുസൃതമായ വ്യാപാരത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കുക, നിരോധിത വസ്തുക്കളും അനധികൃതമായി കടക്കുന്ന ആളുകളും രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നിവയാണ് ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍മാരുടെ ജോലി. തസ്തികകള്‍ ലഭ്യമാകുമ്പോള്‍ സിബിഎസ്എ നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാമെന്ന് ഏജന്‍സി അറിയിച്ചു. അപേക്ഷകള്‍ മൂന്ന് മാസത്തേക്ക് ഏജന്‍സിയുടെ ഇന്‍വെന്ററിയില്‍ സൂക്ഷിക്കും. കാലാവധി തീരുന്നതിന് മുമ്പ് അപേക്ഷകരെ അറിയിക്കും. തുടര്‍ന്ന് അപേക്ഷകര്‍ക്ക് അപേക്ഷ പുതുക്കാന്‍ കഴിയും. ഒഴിവുകളുടെ ലഭ്യത അനുസരിച്ച് നിയമനം നടത്തുകയും ചെയ്യും. സിബിഎസ്എ പ്രകാരം നിയമിക്കുന്ന തസ്തികകളിലെ ശമ്പളം 80,344 ഡോളര്‍ മുതല്‍ 89,462 ഡോളര്‍ വരെയാണ്. 

നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്എ വെബ്‌പേജ് സന്ദര്‍ശിക്കുക.