കാനഡയില്‍ ആദ്യമായി സാറ്റലൈറ്റ് ടു മൊബൈല്‍ സര്‍വീസ് ആരംഭിച്ച് റോജേഴ്‌സ് 

By: 600002 On: Jul 16, 2025, 9:42 AM

 

 

കാനഡയില്‍ ആദ്യമായി  സാറ്റലൈറ്റ്-ടു-മൊബൈല്‍ ടെക്‌സറ്റ് മെസ്സേജിംഗ് സര്‍വീസ് ആരംഭിച്ചതായി റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍കോര്‍പ്പറേറ്റഡ് പ്രഖ്യാപിച്ചു. റോജേഴ്‌സ് സാറ്റലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന സേവനം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. സെല്‍ സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും ഫോണുകളെ സ്വയമേവ ബന്ധിപ്പിക്കും. 

റോക്കി പര്‍വതനിരകളിലോ ഒറ്റപ്പെട്ട ഹൈവേകളിലോ ഹഡ്‌സണ്‍ ബേയുടെയും സെന്റ് ലോറന്‍സ് ഗള്‍ഫിന്റെയും തീരങ്ങളിലോ പോലും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും, 911 ലേക്ക് അടിയന്തര സന്ദേശം അയക്കാനും ഈ സേവനം വഴി സാധിക്കുമെന്ന് റോജേഴ്‌സ് അറിയിച്ചു. 

ഈ നൂതന സാങ്കേതിക വിദ്യ കാനഡയിലെ 54 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സ്ഥലങ്ങളില്‍ കവറേജ് നല്‍കുന്നു. ഇത് മറ്റ് കനേഡിയന്‍ വയര്‍ലെസ് കാരിയറിനേക്കാളും രണ്ടര ഇരട്ടി കൂടുതലാണെന്ന് റോജേഴ്‌സ് അവകാശപ്പെടുന്നു. കുറഞ്ഞ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും റോജേഴ്‌സിന്റെ നാഷണല്‍ വയര്‍ലെസ് സ്‌പെക്ട്രത്തെയും ആശ്രയിച്ചാണ് ഈ സാറ്റലൈറ്റ് സേവനം പ്രവര്‍ത്തിക്കുന്നത്. മിക്ക ആധുനുക സ്മാര്‍ട്ട്‌ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഈ സര്‍വീസ് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ ബീറ്റാ ട്രയല്‍ ലഭ്യമാണെന്നും റോജേഴ്‌സ് അറിയിച്ചു.