തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന

By: 600110 On: Jul 15, 2025, 3:28 PM

 

ക്യൂബെക്ക് തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന. തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ക്യൂബെക്ക് സിറ്റി ഏരിയയിൽ നിന്ന് നാല് പേരെ ആർ‌സി‌എം‌പി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കനേഡിയൻ സായുധ സേനയിൽ നിന്ന് ആയുധങ്ങളോ വെടിക്കോപ്പുകളോ സ്ഫോടകവസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് ദേശീയ പ്രതിരോധ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ആർ‌സി‌എം‌പിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ മിലിട്ടറി പോലീസും കനേഡിയൻ ആർമിയും പിന്തുണയ്ക്കുന്നുണ്ട്. അതു കൊണ്ട് തന്നെ  കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ല എന്നും ഡി എൻ ഡി പറയുന്നു.  എന്നാൽ ഇവർക്ക് എവിടെ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ലഭിച്ചുവെന്ന് പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. ക്യൂബെക്കിൽ നിന്നുള്ള ഈ മൂന്ന് പേരും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയെന്ന് കണ്ടെത്തിയതയാി ആർ‌സി‌എം‌പിയുടെ ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇവർക്ക് പരമാവധി 14 വർഷം തടവ് ശിക്ഷ ലഭിക്കും. അറസ്റ്റിലായ നാലാമത്തെ ആൾക്കെതിരെ തോക്കുകൾ, നിരോധിത ഉപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ,  നിയന്ത്രിത വസ്തുക്കൾ എന്നിവ കൈവശം വയ്ക്കുന്നതിനെതിരായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.