ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ച് വിജയിച്ചു. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിന് രണ്ടാം സ്ഥാനവും സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ചിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ജൂലൈ 13 നു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു സെന്റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോൿസ് ദേവാലയത്തിൽ വച്ചാണ് ബൈബിൾ ക്വിസ് മത്സരം നടത്തപ്പെട്ടത്.
ഒന്നാം സ്ഥാനം നേടിയ ഹുസ്റ്റൻ സെൻറ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ജോയൽ മാത്യു (ചാമ്പ്യൻ മോർട്ഗേജ് ) സ്പോൺസർ ചെയ്ത ട്രോഫിയും രണ്ടാം സ്ഥാനം നേടിയ ട്രിനിറ്റി മാർത്തോമാ ചർച്ചിന് റോബിൻ ഫിലിപ്പ് ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും മുന്നാം സ്ഥാനം നേടിയ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോൿസ് ചർച്ചിന് ചെറുകാട്ടൂർ ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും ഐസിഇസിഎച് പ്രസിഡന്റ് റവ ഫാ ഡോ. ഐസക്. ബി. പ്രകാശ് സമ്മാനിച്ചു.
ഹുസ്റ്റനിലെ പതിനൊന്നു ഇടവകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.