താല്‍ക്കാലിക താമസക്കാര്‍ കാനഡ വിടുന്നതോടെ വാടക വിലയില്‍ കുറവ് വരുന്നു 

By: 600002 On: Jul 15, 2025, 11:21 AM

 

കാനഡയില്‍ നിന്നും താല്‍ക്കാലിക താമസക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതോടെ വാടക വീടുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വിദേശ തൊഴിലാളികളും കാനഡ വിടുന്നതോടെ നിരവധി പ്രധാന ഭവന വിപണികളില്‍ വാടക വിലയില്‍ കുത്തനെ കുറവുണ്ടായതായി കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(CMHC) റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊറന്റോ, കാല്‍ഗറി, വാന്‍കുവര്‍ എന്നീ വിപണികളില്‍ വാടക നിരക്കില്‍ കുത്തനെ കുറവുണ്ടായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഈ വര്‍ഷം ആദ്യ പാദത്തില്‍ കാല്‍ഗറി, ടൊറന്റോ, വാന്‍കുവര്‍, ഹാലിഫാക്‌സ് എന്നിവടങ്ങളിലെ പരസ്യപ്പെടുത്തിയ വാടകയില്‍ 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2-8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവില്‍ മോണ്‍ട്രിയല്‍, എഡ്മന്റണ്‍, ഓട്ടവ തുടങ്ങിയ മറ്റ് പ്രധാന വിപണികളില്‍ പരസ്യപ്പെടുത്തിയ വാടകയിലെ വര്‍ധനവിന്റെ നിരക്ക് 2024 ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര കുടിയേറ്റത്തിലുണ്ടായ മന്ദഗതിയും താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വാടക നിരക്കില്‍ കുറവു വരാനിടയാക്കി.  

വാടക വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും വിതരണത്തിലുണ്ടായ ശക്തമായ നേട്ടങ്ങളുമാണ് ഈ കുറവുകള്‍ക്ക് കാരണമെന്ന് സിഎംഎച്ച്‌സി പറയുന്നു.