സമ്മര്‍ സീസണില്‍ വരണ്ട കാലാവസ്ഥയെ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രവിശ്യയില്‍ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വാട്ടര്‍, ലാന്‍ഡ്, ആന്‍ഡ് റിസോഴ്‌സ് സ്റ്റിയുവാര്‍ഡ്ഷിപ്പ് മിനിസ്റ്റര്‍ റാന്‍ഡീന്‍ നീല്‍ ആണ് ജനങ്ങളോട് ആവശ്യം ഉന്നയിച്ചത്.
പ്രവിശ്യയിലുടനീളമുള്ള മിക്ക വെതര്‍ സ്റ്റേഷനുകളും സാധാരണയിലും താഴെയാണ് നീരൊഴുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മന്ത്രാലയം പറയുന്നു. സ്വമേധാ ഉള്ള സംരക്ഷണമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അരുവിയുടെ ഒഴുക്ക് നിര്‍ണായക നിലയിലേക്ക് കുറയുകയും ദുര്‍ബല ജീവിവര്‍ഗ്ഗങ്ങള്‍ അപകടത്തിലാകുകയും ചെയ്യുമ്പോള്‍ നിയന്ത്രണ നടപടികളും പരിഗണിക്കണമെന്ന് നീല്‍ വിശദീകരിച്ചു. സംരക്ഷണ ഉത്തരവുകള്‍ എല്ലായ്‌പ്പോഴും അവസാന ആശ്രയമായിട്ടാണ് പുറപ്പെടുവിക്കാറുള്ളതെന്നും എന്നാല്‍ നിര്‍ണായകമായ മത്സ്യങ്ങളെയും ജല ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് അത് ആവശ്യമായി വന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു.