കാനഡയിലെ ഏറ്റവും സന്തോഷകരമായ പ്രവിശ്യ ക്യൂബെക്കാണെന്ന് സർവേ. ലെഗർ ആണ് ഇത് സംബന്ധിച്ച പോൾ നടത്തിയത്. ഏകദേശം 40,000 കനേഡിയൻമാരിൽ നടത്തിയ വെബ് സർവേയിൽ ക്യൂബെക്കുകാർ അവരുടെ സന്തോഷത്തിന് ശരാശരി റേറ്റിംഗ് 100 ൽ 72.4 ആണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
ക്യൂബെക്കിന് പിന്നാലെ ന്യൂ ബ്രൺസ്‌വിക്ക് 70.2 ശരാശരിയുമായി രണ്ടാമത് എത്തിയപ്പോൾ, മാനിറ്റോബയും പ്രിൻസ് എഡ്വേർഡ് ഐലൻഡും പട്ടികയിൽ ഏറ്റവും താഴെയാണ് ഉള്ളത്. പത്ത് വലിയ നഗരങ്ങളിൽ ഏറ്റവും ഉയർന്ന സന്തോഷ റേറ്റിംഗ് നേടിയത് ഒൻ്റാരിയോയിലെ മിസിസാഗയാണ്. അതേസമയം ടൊറൻ്റോ പട്ടികയി ഏറ്റവും താഴെയാണ് എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സന്തോഷത്തിൻ്റെ നിലവാരത്തിൽ മാറ്റമുണ്ടായില്ലെന്നാണ് 49 ശതമാനം പേർ അഭിപ്രായപ്പെട്ടത്. എന്നാൽ 23 ശതമാനം പേർ തങ്ങളിപ്പോൾ കൂടുതൽ സന്തുഷ്ടരാണെന്നും 28 ശതമാനം പേർ ഇപ്പോൾ സന്തോഷം കുറവാണെന്നും പറഞ്ഞു.