കാനഡയില്‍ ഏറ്റവും സന്തോഷമുള്ള പ്രവിശ്യ ക്യുബെക്കെന്ന് സര്‍വേ റിപ്പോര്‍ട്ട്. കാനഡയിലെ 40,000 ത്തോളം പേരെ ഉള്‍പ്പെടുത്തി ലെഗര്‍ നടത്തിയ സര്‍വേയില്‍ ക്യുബെക്കിലെ ആളുകളാണ് ഏറ്റവും സന്തോഷവാന്മാരെന്ന് കണ്ടെത്തി. ക്യുബെക്ക് നിവാസികള്‍ സൂചികയില്‍ 100 ല്‍ ശരാശരി 72.4 സന്തോഷം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ദേശീയ ശരാശരിയായ 68.7 നേക്കാള്‍ കൂടുതലാണ്.
70.2 സ്‌കോറുമായി ന്യൂബ്രണ്‍സ്‌വിക്ക് ക്യുബെക്കിന് പിന്നില്‍ രണ്ടാമതെത്തി. രാജ്യത്തെ വലിയ 10 നഗരങ്ങളില്‍ മിസിസാഗയ്ക്കാണ് ഏറ്റവും കൂടുതല്‍ സന്തോഷ സൂചികയുള്ളത്. മോണ്‍ട്രിയലാണ് രണ്ടാം സ്ഥാനത്ത്. ടൊറന്റോ പട്ടികയില്‍ ഏറ്റവും അവസാനമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 49 ശതമാനം പേരുടെ സന്തോഷത്തില്‍ മാറ്റമില്ലെന്നും 23 ശതമാനം പേര്‍ക്ക് സന്തോഷം കൂടിയെന്നും 28 ശതമാനം പേര്‍ക്ക് കുറഞ്ഞുവെന്നും സര്‍വേ വ്യക്തമാക്കുന്നു. 18 നും 34 നും ഇടയിലുള്ള യുവജന വിഭാഗങ്ങളില്‍ സന്തോഷം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, 35 നും 54 നും ഇടയിലുള്ള മധ്യവയസ്‌കരില്‍ സന്തോഷം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.