കഴിഞ്ഞ മാസം പുതിയ എലിജിബിളിറ്റി നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റില്‍(PGWP) നടപ്പിലാക്കിയ മാറ്റങ്ങള്‍ വരുത്തുന്നത് നീട്ടിവെക്കുമെന്ന് കാനഡ അറിയിച്ചു. ജൂണ്‍ 25 മുതല്‍ കാനഡയിലെ 178 പഠന മേഖലകളിലെ നോണ്‍-ഡിഗ്രി പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പിജിഡബ്ല്യുപിക്ക് അര്‍ഹതയില്ലെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രഖ്യാപിച്ചു.
ദീര്‍ഘകാല തൊഴിലാളി ക്ഷാമം നിലനില്‍ക്കുന്ന തൊഴിലുകളുമായി ഇനി ഈ വിഭാഗങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് ഈ പ്രോഗ്രാമുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തെ ഐആര്‍സിസി ന്യായീകരിച്ചു. യോഗ്യതയുള്ള കനേഡിയന്‍ സ്‌കൂളുകളില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ പരിചയം നേടാന്‍ പിജിഡബ്ല്യുപി അനുവദിക്കുന്നു.
ഐആര്‍സിസിയുടെ കണക്കനുസരിച്ച്, 178 പഠന മേഖലകള്‍ നീക്കം ചെയ്‌തെങ്കിലും ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളിലായി 119 അര്‍ഹതയുള്ള പ്രോഗ്രാമുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിരുന്നു.
അതായത് പിജിഡബ്ല്യുപിക്ക് അര്‍ഹതയുള്ള ആകെ 920 പഠന മേഖലകള്‍ ഉണ്ടായിരുന്നു. ഈ മാറ്റങ്ങള്‍ അടുത്ത വര്‍ഷം വരെ നീട്ടി വെച്ചതായാണ് അധികൃതര്‍ അറിയിക്കുന്നത്. 2025 ജൂണ്‍ 25 ന് നീക്കം ചെയ്ത പഠന മേഖലകള്‍ 2026 ന്റെ തുടക്കത്തില്‍ പട്ടിക അടുത്തതായി അപ്‌ഡേറ്റ് ചെയ്യുന്നത് വരെ യോഗ്യതയുള്ളതായി തുടരുമെന്ന് ഐആര്‍സിസി അപ്‌ഡേറ്റില്‍ വിശദീകരിക്കുന്നു.