കാല്‍ഗറിയില്‍ അഞ്ചാംപനി ബാധിച്ച വ്യക്തി നിരവധി പ്രദേശങ്ങളില്‍ സഞ്ചരിച്ചു; സമ്പര്‍ക്ക സാധ്യതയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി എഎച്ച്എസ് 

By: 600002 On: Jul 12, 2025, 10:46 AM

 


കാല്‍ഗറിയില്‍ ഒരാള്‍ക്ക് അഞ്ചാംപനി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്. രോഗം സ്ഥിരീകരിച്ച വ്യക്തി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളുമായി സമ്പര്‍ക്കമുണ്ടായ ആളുകള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളുടെ പട്ടിക എഎച്ച്എസ് പുറത്തുവിട്ടിട്ടുണ്ട്. 

.Amenida Residences & Hotel, 4206 Macleod Trail - from July 4 at 9 a.m. to July 5 at 11 a.m.
.Ricky's All Day Grill, 6262 Macleod Trail - July 4 from 12:30 p.m. to 3 p.m.
.Tim Hortons, 3840 Macleod Trail - July 4 from 1:15 p.m. to 3:30 p.m.
.Ricky's All Day Grill, 6262 Macleod Trail - July 4 from 3:30 p.m. to 6 p.m.
.Anejo Restaurant, 2116 4 Street SW - July 4 from 6:30 p.m. to 10 p.m.
.The Winkin' Owl Pub and Kitchen, 13750 Bow Bottom Trail - from July 4 at 11:30 p.m. to July 5 at 3:30 a.m

നിര്‍ദ്ദിഷ്ട സമയങ്ങളില്‍ ആ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കും 1970 കള്‍ക്ക് ശേഷം ജനിച്ചവര്‍ക്കും വാക്‌സിന്‍ രണ്ട് ഡോസില്‍ താഴെ എടുത്തവര്‍ക്കും അപകടസാധ്യത കൂടുതലാണെന്ന് ഏജന്‍സി അറിയിച്ചു. അഞ്ചാം പനി ബാധിച്ചതായി സംശയം തോന്നുന്നവര്‍ ലക്ഷണങ്ങള്‍ നിരീക്ഷിക്കണം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ മൂന്നാഴ്ച വരെ എടുത്തേക്കാം. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വ്യക്തികള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയണമെന്നും മീസില്‍ ഹോട്ട്‌ലൈന്‍ നമ്പറായ 1-844-944-ല്‍ വിളിച്ച് അറിയിക്കണമെന്നും എഎച്ച്എസ് അറിയിച്ചു.