വീണ്ടും ഏറ്റുമുട്ടി റഷ്യയും യുക്രൈനും; യുക്രൈൻ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തി റഷ്യ, തിരിച്ചടിച്ച് യുക്രൈൻ

By: 600007 On: Jul 11, 2025, 5:55 PM

 

 

ആക്രമണപ്രത്യാക്രമണങ്ങളുമായി ഏറ്റുമുട്ടി റഷ്യയും യുക്രൈനും. വ്യാഴാഴ്ചയാണ് യുക്രൈൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നത്. എന്നാൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും റഷ്യക്കുനേരെ ഡ്രോണാക്രമണം നടത്തി യുക്രൈന്‍. യുക്രൈന്‍ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇതോടെ യുക്രൈന്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

155-ഓളം യുക്രൈന്‍ ഡ്രോണുകള്‍ വീഴ്ത്തിയതായി റഷ്യ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യുക്രൈന്‍ നടത്തിയ ഡ്രോണാക്രണത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു.