യുഎസ് വിസ ഫീസ് കൂടുന്നു. 2026 മുതൽ വിസ അപേക്ഷാ ഫീസായി ഏകദേശം 40,000 രൂപ നല്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. എല്ലാ കുടിയേറ്റ ഇതര വിസ അപേക്ഷകൾക്കും പുതുതായി $250 'വിസ ഇൻ്റിഗ്രിറ്റി ഫീസ്' നടപ്പിലാക്കാൻ അമേരിക്ക തീരുമാനിച്ചതിനെ തുടർന്നാണ് ഇത്. ടെക് കമ്പനികളെ സംബന്ധിച്ച് അവരുടെ തൊഴിൽ വിസ ചെലവുകൾ കൂട്ടുന്ന നടപടിയാണ് ഇത്.
പുതുതായി പ്രഖ്യാപിച്ച "വിസ ഇൻ്റഗ്രിറ്റി ഫീസ്" യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കൊപ്പം മറ്റ് യാത്രക്കാരെയും പ്രതികൂലമായി ബാധിക്കും. പുതുക്കിയ വിസ പ്രോസസ്സിംഗ് ചെലവ് നിലവിലുള്ള ഫീസിനേക്കാൾ 2.5 മടങ്ങ് കൂടുതലായിരിക്കുമെന്ന് സിംഘാനിയ & കമ്പനിയുടെ പ്രൈവറ്റ് ക്ലയൻ്റ് മേധാവി കേശവ് സിംഘാനിയ പറഞ്ഞു. അമേരിക്കയിലെയും ഇന്ത്യയിലെയും ടെക് കമ്പനികൾ ഇന്ത്യൻ പ്രൊഫഷണലുകളെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നതിനായി തൊഴിൽ വിസകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഈ കമ്പനികൾക്ക് നിരക്ക് വർദ്ധന വലിയ തിരിച്ചടിയാകും. അതിനാൽ അമേരിക്കയിലേക്ക് തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാൻ പദ്ധതിയിടുന്നവർ 2026 ന് മുമ്പ് വിസ അപ്പോയിൻ്റ് മെൻ്റുകൾ നേടുകയായിരിക്കും ഉചിതമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൻ്റെ ഭാഗമായ ഓമ്‌നിബസ് ആക്ട് പ്രകാരമാണ് പുതിയ വിസ നിയന്ത്രണം നടപ്പിലാക്കിയത്,