ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
നികുതി ഇളവ് പദവി നഷ്ടപ്പെടാതെ തന്നെ, രാഷ്ട്രീയ ഓഫീസുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആരാധനാലയങ്ങൾക്ക്
സ്വാതന്ത്ര്യം നൽകാൻ, ഐആർഎസിനോട് നിർദ്ദേശിക്കുന്ന ഒരു ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു.
രാഷ്ട്രീയ ഓഫീസുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആരാധനാലയങ്ങൾക്ക് അനുമതി നൽകുമെന്ന് ഇന്റേണൽ റവന്യൂ സർവീസ് പറയുന്നു.
നികുതി ഇളവ് പദവി നഷ്ടപ്പെടാതെ തന്നെ പള്ളികൾക്ക് രാഷ്ട്രീയ സ്ഥാനാർത്ഥികളെ അവരുടെ സഭകളിലേക്ക് അംഗീകരിക്കാമെന്ന് ഐആർഎസ് ഒരു പുതിയ ഫെഡറൽ കോടതി ഫയലിംഗിൽ പറഞ്ഞു.
സഭകൾക്ക് അവരുടെ അംഗങ്ങൾക്ക് രാഷ്ട്രീയ സ്ഥാനാർത്ഥികളെ അംഗീകരിക്കാം എന്നതാണ് പുതിയ ഐആർഎസ് നിഗമനം.
നികുതി ഒഴിവാക്കിയ ഗ്രൂപ്പുകളെ രാഷ്ട്രീയ പ്രചാരണത്തിൽ നിന്ന് വിലക്കുന്ന, ലാഭേച്ഛയില്ലാത്ത നിയമത്തിൽ (നോൺ പ്രോഫിറ്റ്) പരിഷ്കാരങ്ങൾ വരുത്തണമെന്ന് ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ടേമിൽ, "ജോൺസൺ ഭേദഗതി നിയമം ഒഴിവാക്കുകയും മാറ്റങ്ങൾ വരുത്തുമെന്നും വിശ്വാസ പ്രതിനിധികളെ സ്വതന്ത്രമായും പ്രതികാര ഭയമില്ലാതെയും സംസാരിക്കാൻ അനുവദിക്കുമെന്നും" അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
1954-ൽ കമ്മ്യൂണിസ്റ്റാണെന്ന് ആരോപിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾക്കിടെ നികുതി നിയമത്തിലെ ഭേദഗതിയായി മുൻ പ്രസിഡന്റും അന്നത്തെ സെനറ്റർ ലിൻഡൺ ബി. ജോൺസണാണ് ഈ നിയമം കൊണ്ടുവന്നത്.
ഫെഡറൽ ടാക്സ് കോഡിന്റെ സെക്ഷൻ 501(c)(3)-ൽ ചേർത്ത നിയമം, ചാരിറ്റബിൾ, ശാസ്ത്ര, സാക്ഷരതാ, വിദ്യാഭ്യാസ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള മത സ്ഥാപനങ്ങളെ മാത്രമല്ല, അവയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും പരിമിതപ്പെടുത്താൻ ഈ ഭേദഗതി അന്ന് ഫലപ്രദമായി പ്രവർത്തിച്ചു.
ആ നിയമം അനുസരിച്ച്, നികുതി ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകൾ "ഏതെങ്കിലും തിരഞ്ഞെടുപ്പ് പൊതു ഓഫീസിലേക്കുള്ള സ്ഥാനാർത്ഥിയുടെ (അല്ലെങ്കിൽ എതിർക്കുന്ന) രാഷ്ട്രീയ പ്രചാരണത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുന്നതിനോ ഇടപെടുന്നതിനോ പൂർണ്ണമായും നിരോധിച്ചിരുന്നു."
ജോൺസൺ ഭേദഗതിയെ അട്ടിമറിക്കാൻ ക്രിസ്ത്യൻ നിയമസംഘങ്ങൾ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
2025 ജൂലൈ 7-ന് ഐആർഎസ്, നികുതി ഒഴിവാക്കിയ മതസംഘടനകളെ, രാഷ്ട്രീയ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കിയ ജോൺസൺ ഭേദഗതി എന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമത്തിന്, ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നു.
രണ്ട് ടെക്സസ് പള്ളികളും നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സർക്കാരിനെതിരെ നൽകിയ കേസ് സംബന്ധിച്ച് കോടതിയിൽ ഫയൽ ചെയ്ത കേസിൽ, ഫെഡറൽ ഏജൻസി, വിശ്വാസ സംഘടനകൾ സ്വന്തം അംഗങ്ങൾക്ക് വേണ്ടി പ്രചാരണം നടത്തുമ്പോൾ നിരോധനം ബാധകമാകില്ലെന്ന് പറഞ്ഞു.
രാഷ്ട്രീയ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ പള്ളികളെ അനുവദിക്കുന്ന ഈ IRS പദ്ധതി റിപ്പബ്ലിക്കൻമാർക്ക് ഒരു അനുഗ്രഹമായേക്കാം, പക്ഷേ നികുതി ഇളവ് മേഖലയിലുടനീളം ഒരു ഞെട്ടൽ തരംഗം സൃഷ്ടിക്കുന്നുണ്ട്, ഇത് മുഴുവൻ ലാഭേച്ഛയില്ലാത്ത ലോകത്തെയും രാഷ്ട്രീയവൽക്കരിക്കുമെന്ന് പലരും ആശങ്കപ്പെടുന്നു. മാത്രമല്ല
ഈ തീരുമാനം, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നികുതി നിയമത്തെ തിരുത്തുകയും അമേരിക്കൻ രാഷ്ട്രീയത്തിൽ പള്ളികളെ കൂടുതൽ വലിയ ശക്തിയാക്കുകയും ചെയ്യുമെന്നും പൊതുവെ അഭിപ്രായങ്ങൾ പൊന്തിവന്നിട്ടുണ്ട്.