മിനിറ്റുകൾക്കുള്ളിൽ ഒരു വെജിറ്റബിൾ പുലാവ് ഉണ്ടാക്കിയാലോ

By: 600007 On: Jul 10, 2025, 4:59 PM

 

 

പുലാവ് ഉണ്ടാക്കാൻ കഷ്ട്ടപ്പെടേണ്ട, ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ. മിനുട്ടുകൾക്കുളിൽ വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? 

ആവശ്യമായ ചേരുവകൾ 

നെയ്യ് -ഒന്നര സ്പൂണ്‍ അര കപ്പ് ബസുമതി അരി ഇരുപതു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക ജീരകം പട്ട ഗ്രാമ്പൂ ബേ ലീവ്സ്‌ ഉള്ളി അരിഞ്ഞത് -അര കപ്പ് ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ – ചെറുതായി അരിഞ്ഞത് അര കപ്പ് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒന്നര സ്പൂണ്‍ പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍ ക്യാരറ്റ്-ഗ്രീന്‍ പീസ്-ബീന്‍സ്‌- — ഒന്നര കപ്പ് 

തയ്യാറാക്കുന്ന വിധം ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം അതിലേക്ക് പച്ചക്കറികള്‍ ഇട്ടു ഇളക്കി അടച്ചു വച്ച് വേവിക്കുക. അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് വെള്ളം വറ്റുന്നവരെ വേവിക്കുക.