രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പുനഃപരിശോധിക്കാൻ ഉത്തരവിട്ട് കനേഡിയൻ പ്രധാനമന്ത്രി  മാർക്ക് കാർണി

By: 600110 On: Jul 10, 2025, 4:02 PM

 

രാജ്യത്തെ പല നിയമങ്ങളും നിയന്ത്രണങ്ങളും പുനഃപരിശോധിക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി  മാർക്ക് കാർണി. തെരഞ്ഞെടുപ്പ് സമയത്ത് ലിബറൽ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. എല്ലാ വകുപ്പുകളിലെയും നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്ന നടപടിക്ക് ബുധനാഴ്ച തുടക്കമായിക്കഴിഞ്ഞു.  

കനേഡിയൻ പൌരന്മാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ, നിയന്ത്രണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് . എന്നാൽ  ഫലപ്രദമായി തുടരുന്നതിന്, ഇവ പതിവായി അവലോകനം ചെയ്യേണ്ടതുണ്ട് എന്ന്  ട്രഷറി ബോർഡിൻ്റെ പ്രസിഡൻ്റ് ഷഫ്കത്ത് അലി പ്രസ്താവനയിലൂടെ അറിയിച്ചു.. കാനഡയുടെ പൂർണ്ണ സാമ്പത്തിക ശേഷി പ്രയോജനപ്പെടുത്തുന്നതിന് അനാവശ്യമായ ചുവപ്പുനാടകൾ വെട്ടിക്കുറയ്ക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറയുന്നു.  ഓരോ മന്ത്രിമാരോടും നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനും ചുവപ്പ് നാടകൾ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ  നിർദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ അവലോകനങ്ങൾ സമർപ്പിക്കാനും പുരോഗതി  അറിയിക്കാനും 60 ദിവസത്തെ സമയമുണ്ടാകും. പുതുതായി രൂപം നൽകിയ റെഡ് ടേപ്പ് റിഡക്ഷൻ ഓഫീസാണ് ഈ പ്രക്രിയയുടെ മേൽനോട്ടം വഹിക്കുക.