2021 -ലെ മിസ് ഗ്രാൻഡ് മലേഷ്യ ജേതാവായ ലിഷാലിനി കനാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മലേഷ്യന്‍ പോലീസ് ഹിന്ദു പുരോഹിതനെതിരെ അന്വേഷണം ആരംഭിച്ചു. ജൂൺ 21 ന് ഒരു ഹിന്ദു ക്ഷേത്രത്തിൽ വച്ച് പൂജ ചെയ്യുന്നതിനിടെ അനുഗ്രഹിക്കാനെന്ന വ്യാജേന എത്തിയ ഒരു ഹിന്ദു പുരോഹിതന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നയിരുന്നു ലിഷാലിനി കനാരന്‍ പരാതി നല്‍കിയത്. പുണ്യജലം തളിക്കാൻ എന്ന വ്യാജേന അടുത്തെത്തിയ പൂജാരി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ലിഷാലിനിയുടെ ആരോപണം.
ക്ഷേത്ര ദർശനത്തിനിടെ തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ സംഭവം ലിഷാലിനി തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയതോടൊണ് പുറംലോകം അറിഞ്ഞത്. പ്രതി ഇന്ത്യന്‍ പൗരനാണെന്നും ക്ഷേത്രത്തിലെ പൂജാരി അവധിയായതിനാല്‍ താത്കാലികമായി എത്തിയ ആളാണെന്നും സെപാങ് ജില്ലാ പോലീസ് മേധാവി എസിപി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞതായി മലായ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു
ജൂൺ 21 ന്, തന്‍റെ അമ്മ ഇന്ത്യയിലായിരുന്നതിനാൽ താന്‍ ഒറ്റയ്ക്ക് ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു. ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അൽപ്പം അകലെ സ്ഥിതി ചെയ്യുന്ന സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു ദര്‍ശനത്തിനെത്തിയത്. ക്ഷേത്ര ദര്‍ശനം തനിക്ക് ആദ്യത്തെ അനുഭവമായതിനാല്‍ അവിടെ പ്രാര്‍ത്ഥനകൾക്കും ആചാരങ്ങൾക്കും തന്നെ സഹായിക്കാന്‍ ഒരു പുരോഹിതനെത്തും. സംഭവ ദിവസം അല്പം വിശുദ്ധ ജലവും പൂജിച്ച ഒരു ചരടും എനിക്കായി കരുതിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾ തന്നോട് ഓഫീസിലേക്ക് വരാനായിരുന്നു പറഞ്ഞത്. മറ്റ് ഭക്തരെ അനുഗ്രഹിച്ച് ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് അയാൾ ഓഫീസിലേക്ക് എത്തിയത്. സാധാരണ ഭക്തർക്ക് നല്‍കാത്തതാണെന്ന് പറഞ്ഞ് റോസിന്‍റെ രൂക്ഷമായ മണമുള്ള ജലം എന്‍റെ മേലെ തളിച്ചെന്നും ലിഷാലിനി എഴുതുന്നു.
വിശുദ്ധ ജലം തളിക്കുന്നതിനിടെ അയാൾ തന്നോട് ധരിച്ചിരുന്ന പഞ്ചാബി സ്യൂട്ട് ഉയർത്താൻ ആവശ്യപ്പെട്ടു. ബ്ലൗസ് ഉയർത്താൻ പറ്റില്ലെന്നും ഇറുകിയതാണെന്നും പറഞ്ഞപ്പോൾ ഇറുകിയ വസ്ത്രം ധരിച്ചതിന് അയാൾ തന്നെ വഴക്ക് പറഞ്ഞു. തന്‍റെ പിന്നിലൂടെ എത്തിയ അയാൾ തന്‍റെ ബൗസില്‍ കൈവച്ചെന്നും എന്നാല്‍ അത് തെറ്റാണെന്ന് അറിയാമായിരുന്നിട്ടും തനിക്ക് അനങ്ങാന്‍ പോലും പറ്റിയില്ല, മരവിച്ചത് പോലെയായെന്നും യുവതി എഴുതി.
ദിവസങ്ങളോളം കടുത്ത മാനസികാവസ്ഥയിലൂടെ കടന്ന് പോകേണ്ടിവന്നു. ഒടുവില്‍ ഇന്ത്യയില്‍ നിന്നും അമ്മ തിരിച്ചെത്തിയ ശേഷം പൂജാരിയുടെ പ്രവര്‍ത്തിയെ കുറിച്ച് അമ്മയോട് പറഞ്ഞു. അമ്മ കുടുംബത്തിലെ മറ്റുള്ളവരോട് പറയുകയും അന്ന് തന്നെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും പൂജാരി ക്ഷേത്രത്തില്‍ നിന്നും കടന്ന് കളഞ്ഞിരുന്നു. യുവതി ക്ഷേത്ര മാനേജ്മെന്‍റിനെതിരെയും പരാതി ഉന്നയിച്ചു. തന്നെ സഹായിക്കുന്നതിന് പകരം ക്ഷേത്രമാനേജ്മെന്‍റ് പൂജാരിയെ സഹായിക്കുകയാണ് ചെയ്തതെന്നും യുവതി ആരോപിച്ചു. ഇയാൾക്കെതിരെ മുമ്പും പരാതികളുയര്‍ന്നിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ പ്രതി രാജ്യം വിട്ടെന്നും മലേഷ്യന്‍ പോലീസ് അറിയിച്ചു.