കാല്‍ഗറി സ്റ്റാംപീഡ് കമ്മ്യൂണിറ്റി ഡേയില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തം 

By: 600002 On: Jul 10, 2025, 11:39 AM

 


മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ കൂടുതല്‍ ആളുകള്‍ കാല്‍ഗറി സ്റ്റാംപീഡ് സന്ദര്‍ശിക്കാനെത്തിയതായി ബുധനാഴ്ച പുറത്തുവന്ന ഡാറ്റയില്‍ പറയുന്നു. ജൂലൈ 8 ചൊവ്വാഴ്ച ടിസി എനര്‍ജി കമ്മ്യൂണിറ്റി ഡേയില്‍ 193,033 പേരാണ് എത്തിയതെന്ന് കാല്‍ഗറി സ്റ്റാംപീഡ് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെയുള്ള ആകെ ജനപങ്കാളിത്തം 812,722 ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

2024 ല്‍ സ്റ്റാംപീഡിലെ ആദ്യ ചൊവ്വാഴ്ച 141,053 പേരാണ് കാല്‍ഗറി സ്റ്റാംപീഡ് ഗ്രൗണ്ടിലെത്തിച്ചേര്‍ന്നത്. അതുവരെ 770,703 സന്ദര്‍ശകര്‍ സ്റ്റാംപീഡിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം സ്റ്റാംപീഡ് പാര്‍ക്കില്‍ 1,477,953 പേര്‍ പങ്കെടുത്ത പത്ത് ദിവസത്തെ പ്രോഗ്രാമാണ് എക്കാലത്തെയും റെക്കോര്‍ഡ് സൃഷ്ടിച്ചത്. എന്നാല്‍ ഈ വര്‍ഷം ഈ റെക്കോര്‍ഡ് തകര്‍ക്കും.