വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആല്‍ബെര്‍ട്ടയിലാണെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ സീസണില്‍ കേസുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒന്റാരിയോയില്‍ സ്ഥിരീകരിച്ച കേസുകളുടെ ഇരട്ടിയിലധികം കേസുകളാണ് ആല്‍ബെര്‍ട്ടയില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. മാര്‍ക്ക് ജോഫ് പറഞ്ഞു.
ഒന്റാരിയോയില്‍ അഞ്ചാം പനി പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,910 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ആല്‍ബെര്‍ട്ടയില്‍ മാര്‍ച്ച് മാസം മുതല്‍ 1230 പേര്‍ക്ക് അഞ്ചാംപനി ബാധ സ്ഥിരീകരിച്ചതായി പ്രവിശ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യയില്‍ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ ഷോ എന്ന് വിശേഷിപ്പിക്കുന്ന കാല്‍ഗറി സ്റ്റാംപീഡ്, വേനല്‍ക്കാല ക്യാമ്പുകള്‍, കുടുംബങ്ങളുടെ ഒത്തുചേരല്‍,അന്തര്‍ പ്രവിശ്യാ യാത്രകള്‍ എന്നിവ നടക്കുന്ന സമയമാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് അഞ്ചാംപനി ആശങ്കയായി മാറിയിരിക്കുന്നത്.
രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് എഎച്ച്എസ് അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്‍ഷം അമേരിക്കയില്‍ 1288 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.