ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണം നല്‍കി പൗരത്വം സ്വന്തമാക്കാന്‍ സാധിക്കുന്ന ഒന്‍പത് രാജ്യങ്ങള്‍

By: 600002 On: Jul 9, 2025, 10:46 AM

 


വിസ നിയന്ത്രണങ്ങളുടെയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും ലോകത്ത് രണ്ടാമതൊരു പാസ്‌പോര്‍ട്ട് സ്വന്തമാക്കുകയെന്നത് അതിവേഗം ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടാമതൊരു പൗരത്വം എന്നത് കൂടുതല്‍ തന്ത്രപരമായ ആവശ്യകതയായി മാറി. സമ്പന്നരായ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പ്ലാനിംഗ് ഇനി യാത്ര മാത്രമല്ല, അത് മൊബിലിറ്റി, നികുതി സ്വാതന്ത്ര്യം, ഒരു ബാക്കപ്പ് പ്ലാന്‍ എന്നിവയും പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിലൂടെ ഉണ്ടാകുന്നു. 

ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ സാധിക്കുന്ന ഒന്‍പത് രാജ്യങ്ങളുണ്ട്. ഇവിടങ്ങളിലെ പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ താമസം മാറേണ്ടതില്ല, പുതിയൊരു ഭാഷ സംസാരിക്കേണ്ടതില്ല, സമ്പാദ്യമായ ഒരു കോടി രൂപ പോലും ആവശ്യമില്ല. എന്നാല്‍ ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ലെന്നതിനാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കേണ്ടി വരും. 

ആഗോള നികുതി ബാധ്യതയില്ലാതെ വേഗത്തില്‍ ഇന്ത്യക്കാര്‍ക്ക് നിയമപരമായി പൗരത്വം വാങ്ങാന്‍ കഴിയുന്ന രാജ്യങ്ങള്‍: 

1. ഡൊമിനിക

ഡൊമിനികന്‍ പൗരത്വം ലഭിക്കാന്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം 76 ലക്ഷം രൂപയാണ്. മൂന്ന് മുതല്‍ ആറ് വരെയാണ് പ്രോസസിംഗ് സമയം. റെസിഡന്‍സി ഇല്ല, ഇന്റര്‍വ്യൂ ഇല്ല, ലാംഗ്വേജ് ടെസ്റ്റ് ഇല്ല എന്നിവയാണ് ഡൊമിനികന്‍ പൗരത്വം ജനപ്രിയമാകാനുള്ള കാരണം. പണം നല്‍കി പൗരത്വം സ്വന്തമാക്കാം. കൂടാതെവിസ രഹിതമായി 145 രാജ്യങ്ങളില്‍ പ്രവേശിക്കാം. 

2. സെന്റ് ലൂസിയ 

76 ലക്ഷം രൂപയാണ് ആവശ്യമായ നിക്ഷേപം. നാല് മുതല്‍ അഞ്ച് മാസം വരെ പ്രോസസിംഗ് സമയം. ഗ്ലോബല്‍ ഇന്‍കം ടാക്‌സ് ഇല്ല എന്നതും കുടുംബാംഗങ്ങളെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താമെന്നതുമാണ് സവിശേഷത. ഉഷ്ണമേഖലാ അന്തരീക്ഷമാണ് ഇവിടെ. 

3. വാനുവാറ്റു 

  പസഫിക് ദ്വീപ്‌രാജ്യമായ വാനുവാറ്റുവിലെ പൗരത്വം നേടാന്‍ 80 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം ആവശ്യമായത്. 60 ദിവസം മാത്രമാണ് പ്രോസസിംഗ് സമയം. ലോകത്തിലെ ഏറ്റവും വേഗതയേറിയ സിബിഐ(സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്) പ്രോഗ്രാമാണ് ഇവിടുത്തേത്. 

4. ഗ്രെനഡ 

95 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. യുഎസ് ഇ-2 വിസ ഉടമ്പടി ആക്‌സസ് ഉള്ള ഒരേയൊരു സിബിഐ രാജ്യമാണ് ഗ്രെനഡ. ഇത് അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. 

5. ആന്റിഗ്വ&ബര്‍മുഡ 

76 ലക്ഷം രൂപയാണ് ആവശ്യമായ നിക്ഷേപം. അഞ്ച് വര്‍ഷത്തേക്ക് പ്രവേശിക്കണമെങ്കില്‍ അഞ്ച് ദിവസം താമസിച്ചതിനുള്ള രേഖ ആവശ്യമാണ്. 

6. തുര്‍ക്കി 

ഒരു കോടി രൂപ(റിയല്‍ എസ്റ്റേറ്റ്)യാണ് കുറഞ്ഞ നിക്ഷേപം ആവശ്യമായുള്ളത്. പൂര്‍ണ കുടുംബ പൗരത്വവും യൂറോപ്പിനോട് ചേര്‍ന്നുള്ള പാസ്‌പോര്‍ട്ടിലേക്കുള്ള പ്രവേശനവുമാണ് സവിശേഷത. 

7. നോര്‍ത്ത് മാസിഡോണിയ 

92 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. യൂറോപ്പിന്റെ ബാല്‍ക്കന്‍ റീജിയണിലേക്കുള്ള കവാടമാണിത്. യൂറോപ്യന്‍ യൂണിയനിലേക്കെത്താനുള്ള ആഗ്രഹം വേഗത്തില്‍ സഫലമാക്കുന്നു.

8.മൊള്‍ഡോവ 

92  ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. 120 ല്‍ അധികം രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനവും യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന അംഗീകാരവുമാണ് മൊള്‍ഡോവ പൗരത്വം ട്രെന്‍ഡാകുന്നത്.

9. സെന്റ് കിറ്റ്‌സ്&  നെവിസ് 

കുറഞ്ഞ നിക്ഷേപം 92 ലക്ഷം രൂപ. ലോകത്തിലെ ഏറ്റവും പഴയ സിബിഐ പ്രോഗ്രാമുകളില്‍ ഒന്നാണിത്.