അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കുന്ന കത്തുകള്‍ വിവിധ രാജ്യങ്ങള്‍ക്കയച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമാണ് ആദ്യം കത്തുകള്‍ അയച്ചത്. പിന്നീട്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലന്‍ഡ്, കംബോഡിയ, മലേഷ്യ, ബംഗ്ലാദേശ്, ലാവോസ്, മ്യാന്‍മര്‍, ബോസ്‌നിയ, സെര്‍ബിയ, കസാക്കിസ്ഥാന്‍, ടുണീഷ്യ എന്നീ 12 രാജ്യങ്ങള്‍ക്കും സമാനമായ കത്തുകള്‍ അയച്ചു. ലാവോസ്, മ്യാന്‍മര്‍ എന്നീ ര്ാജ്യങ്ങള്‍ക്ക് 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. ബ്രിട്ടന്‍, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം കരാറുകള്‍ ഉണ്ടാക്കിയതായും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നന്നായി മുന്നോട്ട് പോകുകയാണെന്നും ട്രംപ് അറിയിച്ചു. ചര്‍ച്ചയ്ക്ക് താല്‍പ്പര്യം കാണിക്കാത്തതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ത്ത് മുന്നറിയിപ്പ് കത്തുകള്‍ അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നിന്റെ സമയപരിധി ഉറച്ചതല്ലെന്നും, ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് മാറ്റങ്ങള്‍ വരാമെന്നും ട്രംപ് സൂചിപ്പിച്ചു. അതുവരെ പുതിയ ചുങ്കനിരക്കുകള്‍ നടപ്പിലാക്കുന്നത് നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു.