പലസ്തീനികൾക്ക് മികച്ച ഭാവി നൽകാൻ കഴിയുന്ന മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ താമസിക്കാൻ താൽപ്പര്യമുള്ളവർക്ക് അവിടെ തന്നെ തുടരാം, പക്ഷേ പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് സൗകര്യമൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികൾ നല്ല ഭാവി നൽകാൻ ആഗ്രഹിക്കുന്നു. മാറ്റിപ്പാർപ്പിക്കാൻ രാജ്യങ്ങൾ കണ്ടെത്തുന്നതിലേക്ക് അടുക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് ചുറ്റുമുള്ള ഏതൊക്കെ രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ട്രംപ് പരാമർശിച്ചില്ലെങ്കിലും രാജ്യങ്ങളിൽ നിന്ന് സഹകരണം ലഭിച്ചുവെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം, വീടുകൾ വിട്ടുപോകില്ലെന്ന് പ്രതിജ്ഞയെടുത്ത ഗാസ നിവാസികൾ, പുനരധിവാസ പദ്ധതിയെ വിമർശിച്ചു. മനുഷ്യാവകാശ സംഘടനകൾ പദ്ധതിയെ വംശീയ ഉന്മൂലനമാണെന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ഇസ്രായേൽ ഉദ്യോഗസ്ഥരും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുകയാണ്. ചർച്ചകളുടെ ഫലമായി ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കുകയും ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് സഹായം എത്തിക്കുകയും ചെയ്യും. ട്രംപിന്റെ വിദേശകാര്യ സഹായി സ്റ്റീവ് വിറ്റ്കോഫ് ഉടൻ ചർച്ചകളിൽ പങ്കുചേരും. ഇറാനുമായും ചർച്ചകൾ നടത്തുമെന്ന് ട്രംപ് പറഞ്ഞു.