കാനഡ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പല പ്രധാന നഗരങ്ങളിലെയും ജെന്‍ ഇസെഡ് (generation Z) ആളുകളില്‍ മദ്യപാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന IWSR എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. Gen Z ലെ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള മുന്‍ ഗവേഷണങ്ങള്‍ അവരെ മദ്യം ഉപേക്ഷിക്കുന്നവരായി ചിത്രീകരിച്ചു. 2024 ഓഗസ്റ്റില്‍ നടത്തിയ ഗാലപ്പ് പഠനത്തില്‍ 35 വയസ്സിന് താഴെ പ്രായമുള്ള അമേരിക്കയിലെ 65 ശതമാനം യുവാക്കളും മദ്യപാനം അനാരോഗ്യകരമാണെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ IWSR മാര്‍ച്ചില്‍ നടത്തിയ ഗവേഷണത്തില്‍ ആ ചിത്രം കീഴ്‌മേല്‍ മറിച്ചു.
സര്‍വേയ്ക്കായി 1374 കനേഡിയന്‍ പൗരന്മാരെയാണ് അഭിമുഖം നടത്തിയത്. കാനഡയിലെ നിയമപരമായി മദ്യപിക്കാന്‍ പ്രായമുള്ള മുതിര്‍ന്നവരുടെ ദേശീയ ജനസംഖ്യയുടെ റെപ്രസെന്ററ്റീവ് സാമ്പിളായി ഈ സംഖ്യ നിര്‍ണ്ണയിക്കപ്പെട്ടു. കാനഡയിലെ നിയമപരമായ മദ്യപാന പ്രായത്തിലുള്ള Gen Z ജനസംഖ്യയില്‍ മദ്യപാനം റിപ്പോര്‍ട്ട് ചെയ്തവരുടെ ശതമാനം 2023 ലെ സ്പ്രിംഗ് സീസണിലെ 56 ശതമാനത്തില്‍ നിന്നും 2025 സ്പ്രിംഗ് സീസണില്‍ 69 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കാനഡയില്‍ Gen Z ആളുകളില്‍ മൂന്നിലൊന്ന് പേരും അവസാനമായി മദ്യം കുടിച്ചത് ബാറിലോ റസ്‌റ്റോറന്റിലോ ക്ലബില്‍ വെച്ചോ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കാനഡയിലെ മറ്റ് പ്രായത്തിലുള്ള മദ്യ ഉപഭോക്താക്കളെ അപേക്ഷിച്ച് ഇത് വളരെക്കൂടുതലാണെന്ന് പറയുന്നു. അഞ്ചില്‍ നാല് പേരും മദ്യം കഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മദ്യ ഉപഭോഗത്തില്‍ വരുമാനത്തിലെ വര്‍ധനവ് പ്രധാന പങ്കുവഹിച്ചെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ Gen Z LDA മദ്യപാനികള്‍ ഇരുപതുകളുടെ മധ്യത്തിലേക്ക് അടുക്കുമ്പോള്‍, അവരുടെ വരുമാനം വര്‍ദ്ധിച്ചു. ഇത് പൊതുവെ വര്‍ധിച്ച മദ്യ വാങ്ങലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതച്ചെലവ് സമ്മര്‍ദ്ദങ്ങള്‍ കാരണം മിക്ക ഉപഭോക്താക്കളും പുറത്തുപോയി മദ്യപിക്കുന്നതിനേക്കാള്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലും വീട്ടില്‍ തന്നെ തുടരുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ISWR പഠനം ചൂണ്ടിക്കാട്ടുന്നു.