കാൽഗറി സ്റ്റാംപീഡ് പരേഡ് വാർഷിക ഉത്സവത്തിന് പ്രൗഢിയോടെ തുടക്കം

By: 600110 On: Jul 5, 2025, 3:21 PM

 

ഈ വർഷത്തെ കാൽഗറി സ്റ്റാംപീഡ് പരേഡ് വാർഷിക ഉത്സവത്തിന് പ്രൗഢിയോടെ തുടക്കം. ഗായിക ഷാനിയ ട്വെയ്ൻ നയിക്കുന്ന പരേഡോടെയാണ്  സ്റ്റാംപീഡ്  ആരംഭിച്ചത്. വെള്ള തൊപ്പിയും വെള്ള തൊങ്ങലുള്ള ജാക്കറ്റും ധരിച്ചാണ് കൺട്രി മ്യൂസിക് സൂപ്പർസ്റ്റാർ ഷാനിയ ട്വെയ്ൻ ചടങ്ങിനെത്തിയത്. ആവേശത്തോടെയാണ് ആളുകൾ താരത്തെ വരവേറ്റത്.

ലോകത്തെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ഷോ എന്ന് വിളിക്കപ്പെടുന്നവയിൽ ഒന്നാണ് കാൽഗറി സ്റ്റാംപീഡ് പരേഡ്.
10 ദിവസത്തെ പ്രദർശനത്തിൻ്റെ ആദ്യ ദിവസത്തെ  പരേഡ് കാണാൻ ഏകദേശം 300,000ളം കാണികളാണ് നടപ്പാതകളിൽ തടിച്ചുകൂടിയത്. സ്റ്റാംപീഡിലുടനീളം സർക്കാരിൻ്റെ എല്ലാ തലങ്ങളിലുമുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. പ്രധാനമന്ത്രി മാർക്ക് കാർണി  ടൂർ സ്റ്റാളുകളും പ്രദർശന വസ്തുക്കളും സന്ദർശിച്ച് വളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.   കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയും പരിപാടിയിൽ പങ്കെടുക്കും. കാനഡയിലെ എല്ലാ പ്രവിശ്യകളിലെ പ്രീമിയർമാരും പരിപാടിയുടെ ഭാഗമാകും. കഴിഞ്ഞ വർഷം സ്റ്റാംപീഡ് ആഘോഷം ഏകദേശം 1.5 ദശലക്ഷം സന്ദർശകരെയാണ് ആകർഷിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോയൽ കൗലി പറഞ്ഞു. അതിൽ 73 ശതമാനവും കാൽഗറി മേഖലയിൽ നിന്നുള്ളവരായിരുന്നു. ഒമ്പത് ശതമാനം പേർ ആൽബെർട്ടയിൽ നിന്നും മറ്റ്  10 ശതമാനം പേർ മറ്റ് കനേഡിയൻ വംശജരും  ആയിരുന്നു