ജിടിഎയില്‍ കോണ്ടോ പാര്‍ക്കിംഗിന് കാറിനേക്കാള്‍ വില നല്‍കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Jul 5, 2025, 9:59 AM

 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ വണ്‍ ബെഡ്‌റൂം കോണ്ടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ക്കിംഗ് കൂടി പരിഗണിക്കാന്‍
മറക്കരുതെന്ന് താമസക്കാര്‍ പറയുന്നു. കാരണം ചില സ്ഥലങ്ങളില്‍ കാറുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ 200,000 ഡോളറിലധികം ചെലവാകുമെന്നാണ് പറയുന്നത്. ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ വാഹി, 2024 മുതല്‍ ജിടിഎയിലുടനീളമുള്ള ഏരിയകളില്‍ കുറഞ്ഞത് അഞ്ച് ഇടപാടുകള്‍ നടന്ന വണ്‍ ബെഡ്‌റൂം കോണ്ടോ വില്‍പ്പന വിശകലനം ചെയ്തപ്പോള്‍ പാര്‍ക്കിംഗ് സൗകര്യമുള്ളതും അല്ലാത്തതുമായ യൂണിറ്റുകള്‍ക്കിടയില്‍ വലിയ രീതിയിലുള്ള വില വ്യത്യാസങ്ങള്‍ കണ്ടെത്തി. 

റിവര്‍ഡെയ്‌ലിനേക്കാള്‍ വലിയ വ്യത്യാസം മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. അവിടെ പാര്‍ക്കിംഗ് സൗകര്യമുള്ള വണ്‍ ബെഡ്‌റൂം കോണ്ടോകള്‍ ശരാശരി 793,860 ഡോളറിന് വിറ്റു. പാര്‍ക്കിംഗിന് സ്ഥലമില്ലാത്ത യൂണിറ്റുകളേക്കാള്‍ 202,360 ഡോളര്‍ കൂടുതലായിരുന്നു ഇത്. 

മറ്റ് സ്ഥലങ്ങളിലും ഉയര്‍ന്ന പ്രീമിയങ്ങള്‍ അനുഭവപ്പെട്ടു. ഡീര്‍ പാര്‍ക്ക്, റോണ്‍സെസ്വാലെസ്, ദി അനെക്‌സ് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ വില 149,000 ഡോളര്‍ മുതല്‍ 189,000 ഡോളര്‍ വരെ വില്‍പ്പന വിലയില്‍ വര്‍ധിച്ചു. കോര്‍ മിസിസാഗയില്‍ പോലും, പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ വാങ്ങുന്നവര്‍ 130,000 ഡോളര്‍ അധികമായി നല്‍കി.