സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഉപയോഗത്തിലുള്ള വാഹനങ്ങൾ തിരിച്ചു വിളിക്കാൻ നിസ്സാനും ഇൻഫിനിറ്റിയും

By: 600110 On: Jul 4, 2025, 2:49 PM

 

കാനഡയിലും യുഎസിലുമായി ഉപയോഗത്തിലുള്ള നിരവധി വാഹനങ്ങൾ നിസ്സാനും ഇൻഫിനിറ്റിയും തിരിച്ചു വിളിച്ചു. കാനഡയിൽ 38,000 വാഹനങ്ങളും യുഎസിൽ നിന്ന് 400,000-ത്തിലധികം വാഹനങ്ങളും തിരിച്ചു വിളിക്കപ്പെട്ടത്. കഴിഞ്ഞ 5 വർഷമായി ഉപയോഗിക്കുന്ന റോഗ്, ആൾട്ടിമ മോഡലുകളും ഇൻഫിനിറ്റി ക്യുഎക്സ് 50, ക്യുഎക്സ് 55 എന്നീ വാഹനങ്ങളുമാണ് തിരിച്ചു വിളിച്ചത്. എഞ്ചിൻ തകരാറോ അല്ലെങ്കിൽ തകരാറിലേക്ക് നയിച്ചേക്കാവുന്ന ബെയറിങ് പ്രശ്‌നം കാരണമാണ് കമ്പനികളുടെ നടപടി. നിസ്സാൻ കാനഡയിൽ നിന്ന് ഏകദേശം 38,000 വാഹനങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ 444,000 വാഹനങ്ങളും തിരിച്ചുവിളിക്കും.

കാനഡയിൽ, നിസ്സാൻ റോഗ്, ആൾട്ടിമ എന്നിവയും ഇൻഫിനിറ്റി മോഡലുകളായ QX50, QX55 എന്നിവയുൾപ്പെടെ 37,837 വാഹനങ്ങളെയും തിരിച്ചുവിളിക്കും. ടർബോ എഞ്ചിനുകളുള്ള ഈ മോഡലുകളിൽ ബെയറിംഗ് പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതായി വ്യക്തമാക്കുന്ന രേഖകൾ കമ്പനി യുഎസിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് (NHTSA) നൽകി. വാഹന ഉടമകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഓഗസ്റ്റ് 22ടെ ലഭിക്കും.