ജൂണില്‍ കാല്‍ഗറി ഹോം ഇന്‍വെന്ററിയില്‍ കുതിപ്പ്; ഉയര്‍ന്ന നിലയില്‍ 

By: 600002 On: Jul 4, 2025, 12:44 PM

 

കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡിന്റെ( CREB) ജൂണിലെ ഹൗസിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം, കാല്‍ഗറിയിലെ ഹോം ഇന്‍വെന്ററി ലെവലുകള്‍ വീണ്ടും ഉയര്‍ന്നു. ജൂണ്‍ അവസാനത്തോടെ നഗരത്തിലെ ഇന്‍വെന്ററി 6,941 യൂണിറ്റിലെത്തി. കാല്‍ഗറിയിലുണ്ടായ ജനസംഖ്യാ കുതിച്ചുചാട്ടത്തിന് മുമ്പ് 2021 മുതല്‍ കണ്ടിട്ടില്ലാത്ത നിലവാരമാണിത്. മറുവശത്ത്, സമീപ മാസങ്ങളില്‍ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാല പ്രവണതകള്‍ക്ക് അനുസൃതമായി വില്‍പ്പന ഇപ്പോഴും തകൃതിയായി നടക്കുന്നു. 

വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ലിസ്റ്റിംഗുകളിലെ വര്‍ധനവാണ് ഇന്‍വെന്ററി നേട്ടത്തിന് കാരണമാകുന്നത്. എല്ലാത്തരം പ്രോപ്പര്‍ട്ടികളുടെയും ഇന്‍വെന്ററിയില്‍ വര്‍ധനവ് കാണപ്പെടുന്നുണ്ടെങ്കിലും റോ, അപ്പാര്‍ട്ട്‌മെന്റ് സ്റ്റൈലിലുള്ള വീടുകളുടെ ഇന്‍വെന്ററി ലെവലുകള്‍ മുന്‍ ട്രെന്‍ഡുകളേക്കാള്‍ 30 ശതമാനത്തിലധികം ഉയര്‍ന്നു നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിറ്റാച്ച്ഡ്, സെമി-ഡിറ്റാച്ച്ഡ് ഇന്‍വെന്ററികളും വര്‍ധിച്ചിട്ടുണ്ടെങ്കിലും കുതിപ്പ് അത്ര പ്രകടമല്ല.