കാല്‍ഗറി ഡൗണ്‍ടൗണില്‍ മൂന്ന് പുതിയ ഹോട്ടലുകള്‍ വരുന്നു; രണ്ടെണ്ണം രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറുകളാകും 

By: 600002 On: Jul 3, 2025, 3:09 PM


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാല്‍ഗറിയിലെ കള്‍ച്ചര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിക്റ്റില്‍ മൂന്ന് പുതിയ ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നു. അവയില്‍ രണ്ടെണ്ണം രാജ്യത്തെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവറുകളില്‍ ഒന്നായിരിക്കും. 

സ്റ്റാംപീഡ് പാര്‍ക്കില്‍ W കാല്‍ഗറി, JW  മാരിയറ്റ് കാല്‍ഗറി, ഒരു ഓട്ടോഗ്രാഫ് കളക്ഷന്‍ ഹോട്ടല്‍ എന്നിങ്ങനെ മൂന്ന് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി മാരിയറ്റ് ഇന്റര്‍നാഷണലുമായി ട്രൂമാന്‍ കരാര്‍ ഒപ്പിട്ടതായി കാല്‍ഗറി മുനിസിപ്പല്‍ ലാന്‍ഡ് കോര്‍പ്പറേഷന്‍(CMLC) പ്രഖ്യാപിച്ചു. ഹോട്ടലുകള്‍ യഥാക്രമം 2028, 2029, 2030 വര്‍ഷങ്ങളില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.