കാനഡ വിട്ടുപോകുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ  

By: 600002 On: Jul 3, 2025, 1:41 PM

 

ഓരോ വര്‍ഷവും കൂടുതല്‍ ആളുകള്‍ കാനഡ വിടുകയാണ്. 2025 ന്റെ ആദ്യ പാദത്തില്‍ കാനഡ വിടുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി പുതിയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 27,086 പൗരന്മാരും സ്ഥിരതാമസക്കാരും കുടിയേറിയതിനാല്‍ കാനഡ വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. 2017 ന് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന ആദ്യ പാദത്തുകയാണിത്. ആ വര്‍ഷം 27,115 പേര്‍ രാജ്യം വിട്ടതായാണ് കണക്കുകള്‍. 

2024 ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 ലെ ആദ്യ പാദത്തിലെ കുടിയേറ്റത്തില്‍ മൂന്ന് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്ന് 26,293 പേര്‍ രാജ്യം വിട്ടിരുന്നു. 2025 ന്റെ ആദ്യ പാദത്തില്‍ മൊത്തം 9,676 കുടിയേറ്റക്കാര്‍ കാനഡയിലേക്ക് മടങ്ങി. 2024 ന്റെ ആദ്യ പാദത്തില്‍ തിരിച്ചെത്തിയ 9,393 കനേഡിയന്‍ പൗരന്മാരില്‍ നിന്ന് നേരിയ വര്‍ധനവാണിത്. 

കുട്ടികളില്ലാത്ത കുടിയേറ്റക്കാരും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കാനഡ വിടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെയര്‍ഗിവര്‍, റെഫ്യൂജി വിഭാഗങ്ങളിലുള്ളവരേക്കാള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും കുടിയേറാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തായ്‌വാന്‍, യുഎസ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ലെബനന്‍ എന്നിവടങ്ങളില്‍ ജനിച്ച കുടിയേറ്റക്കാര്‍ കുടിയേറാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, ഫിലീപ്പിയന്‍സ്, വിയറ്റ്‌നാം, ശ്രീലങ്ക, ജമൈക്ക എന്നിവടങ്ങളില്‍ ജനിച്ചവര്‍ കാനഡ വിട്ടുപോകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കൂടാതെ, 2025 ന്റെ ആദ്യ പാദത്തില്‍ കൂടുതല്‍ സ്ഥിര താമസക്കാരല്ലാത്തവര്‍(ജോലി, പഠന അനുമതിയുള്ളവര്‍) കാനഡ വിട്ടു. 2024 ലെ ആദ്യ പാദത്തില്‍ കാനഡ വിട്ട 135,360 സ്ഥിര താമസക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 54 ശതമാനം വര്‍ധനവാണിത്.