ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ പൊതുധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രോഗ്രാം സഹായകമാകും. ഐവിഎഫ് വഴി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഐവിഎഫ് സൈക്കിളിന് 19,000 ഡോളറിന് അപേക്ഷിക്കാം. ഐവിഎഫ് ചികിത്സയ്ക്കും മരുന്നുകളുടെ ചെലവുകള്‍ക്കും സര്‍ക്കാരിന്റെ ധനസഹായം പ്രയോജനകരമാകും.
ജൂലൈ 2 ബുധനാഴ്ച മുതല്‍ പ്രവിശ്യയിലുടനീളം പങ്കെടുക്കുന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ദമ്പതിമാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനായി ക്ലിനിക്കുകള്‍ നേരിട്ട് ധനസഹായം നല്‍കും.
മെഡിക്കല്‍ സര്‍വീസസ് പ്ലാനില്‍(എംഎസ്പി) എന്റോള്‍ ചെയ്ത ബീസി നിവാസികളായിരിക്കണം അപേക്ഷിക്കുന്നവര്‍. അപേക്ഷിക്കുന്ന സമയത്ത് 41 വയസ്സോ അതില്‍ കുറവോ ആയിരിക്കണം പ്രായം. 250,000 ഡോളറില്‍ താഴെ കുടുംബ വരുമാനമുള്ളവര്‍, 100,000 ഡോളറോ അതില്‍ കുറവോ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പൂര്‍ണ ധനസഹായം ലഭ്യമാണ്.
പ്രോഗ്രാമിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യയുടെ IVF പ്രോഗ്രാം വെബ്‌പേജ് സന്ദര്‍ശിക്കുക.