എഞ്ചിന്‍ തകരാര്‍ കണ്ടെത്തി: കാനഡയില്‍ വിറ്റഴിച്ച 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നിസ്സാന്‍ 

By: 600002 On: Jul 3, 2025, 11:09 AM

 

എഞ്ചിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കാനഡയില്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നിസ്സാന്‍. 2019-2020 നിസ്സാന്‍ ആള്‍ട്ടിമ, 2019-20222 ഇന്‍ഫിനിറ്റി ക്യുഎക്‌സ് 50, 2021-2024 റോഗ്, 2022 ഇന്‍ഫിനിറ്റി QX55 എന്നീ മോഡലുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ നിസ്സാന്‍ അല്ലെങ്കില്‍ ഇന്‍ഫിനിറ്റി ഡീലര്‍ഷിപ്പില്‍ പരിശോധനയ്ക്കായി കൊണ്ടുവരാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. തകരാറുമായി ബന്ധപ്പെട്ട് ഇതുവരെ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.