മാനിറ്റോബ പിഎന്‍പി പ്രോഗ്രാം: വിദഗ്ധ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍വിറ്റേഷന്‍ 

By: 600002 On: Jul 2, 2025, 11:13 AM

 


മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(MPNP) വഴി പ്രവിശ്യയുമായി ബന്ധമുള്ള വിദേശ പൗരന്മാര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കി. മാനിറ്റോബയുടെ തൊഴില്‍ മേഖലയിലേക്ക് സംഭാവന നല്‍കാനും പ്രവിശ്യയില്‍ സ്ഥിരതാമസമാക്കാനുമുള്ള അര്‍ഹതയുള്ള വിദേശ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. 

ജൂണ്‍ 26ന് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ സ്ട്രീമിനും(IES) സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകള്‍ക്കും കീഴില്‍ നടന്ന രണ്ട് നറുക്കെടുപ്പുകളിലൂടെയാണ് അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയത്. IES പ്രകാരം, 478 ലെറ്റേഴ്‌സ് ഓഫ് അഡൈ്വസ് ടു അപ്ലൈ(LAAs) പുറപ്പെടുവിച്ചു. 

സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ സ്ട്രീമിലോ സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ് സ്ട്രീമിലോ ഉള്‍പ്പെടുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീം വഴി 14 ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. ഈ നറുക്കെടുപ്പില്‍ കുറഞ്ഞത് 712 സ്‌കോല്‍ ആവശ്യമായിരുന്നു.