അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും കാനഡയോടുള്ള മനോഭാവവും കനേഡിയന്‍ പൗരന്മാരില്‍ അമേരിക്കയോടുള്ള വികാരം മോശമാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ട്രംപിന്റെ നയങ്ങളോടുള്ള നീരസം കാനഡയിലെ ഭൂരിപക്ഷം ജനങ്ങളിലും അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വര്‍ധിച്ചതായി കാനഡ ഡേയില്‍ പ്രസിദ്ധീകരിച്ച ഇപ്‌സോസ് പോള്‍ സൂചിപ്പിക്കുന്നു.
യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയര്‍ന്ന് 72 ശതമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത കനേഡിയന്‍ പൗരന്മാരില്‍ മുക്കാല്‍ഭാഗവും അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതായി പറയുന്നു. കൂടാതെ, കനേഡിയന്‍ പൗരന്മാരില്‍ ദേശസ്‌നേഹം വര്‍ധിച്ചതായും സര്‍വേയില്‍ കണ്ടെത്തി.
കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും നേരെയുള്ള ട്രംപിന്റെ വിവിധ ആക്രമണങ്ങള്‍ അമേരിക്കയോടുള്ള വെറുപ്പിന് കാരണമാകുമെന്ന പ്രസ്താവനയോട് 77 ശതമാനം പേരും അനുയോജിച്ചു.