നോവ സ്കോഷ്യയിൽ നിന്നുള്ള കനേഡിയൻ വിനോദസഞ്ചാരിയെ ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സുകാരനായ ഡോറിയൻ ക്രിസ്റ്റ്യൻ മക്ഡൊണാൾഡാണ് ആണ് മരിച്ചത്.
കാണാതായതായി എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണം ആണെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 20ന് പുലർച്ചെ രണ്ട് മണിയോടെ ബീച്ചിൽ നടക്കാൻ പോയതിന് പിന്നാലെയാണ് മക്ഡൊണാൾഡിനെ കാണാതായത്. പ്യൂർട്ടോ പ്ലാറ്റയിലെ ഒരു ഹോട്ടലിൽ ഒറ്റയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു മക്ഡൊണാൾഡ്. അതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. മൃതദേഹം കാനഡയിലേക്ക് തിരികെ കൊണ്ടുപോകാൻ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം. മക്ഡൊണാൾഡിൻ്റെ കുടുംബത്തിനുവേണ്ടി ഒരു ഗോ ഫണ്ട്മി പേജ് ആരംഭിച്ചതായി സുഹൃത്ത് പറഞ്ഞു. ശവസംസ്കാരച്ചെലവുകൾക്കും മൃതദേഹം നോവ സ്കോഷ്യയിലെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കും വേണ്ടിയാണ് ഫണ്ടിംഗിന് അഭ്യർത്ഥിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി