സമ്മര്‍ സീസണില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന കാനഡയിലെ ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ മികച്ച ഔട്ട്‌ഡോര്‍ അനുഭവങ്ങള്‍ ആസ്വദിക്കാന്‍ പാര്‍ക്ക്‌സ് കാനഡ മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുകയാണ്. ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 2 വരെ പാര്‍ക്ക്‌സ് കാനഡ കൈകാര്യം ചെയ്യുന്ന 37 ദേശീയ പാര്‍ക്കുകളിലേക്ക് സൗജന്യ പ്രവേശനമാണ് പാര്‍ക്ക്‌സ് കാനഡ വാഗ്ദാനം ചെയ്യുന്നത്.
കനേഡിയന്‍ പൗരനാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സന്ദര്‍ശകര്‍ക്കും പാര്‍ക്ക്‌സ് കാനഡയുടെ എല്ലാ ദേശീയ ചരിത്ര പുരാതന സ്ഥലങ്ങളിലേക്കും ദേശീയ ഉദ്യാനങ്ങളിലേക്കും, ദേശീയ സമുദ്ര സംരക്ഷണ മേഖലകളിലേക്കും സൗജന്യമായി സന്ദര്‍ശനം നടത്താം. ഇതിന് പുറമെ ചരിത്ര പ്രസിദ്ധമായ ജലപാതകളില്‍ ഏജന്‍സി നിയന്ത്രിക്കുന്ന കനാലുകളില്‍ ലോക്കേജിന് ഫീസുണ്ടായിരിക്കില്ല.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സന്ദര്‍ശകര്‍ക്ക് പ്രവേശന പാസോ ടിക്കറ്റോ ആവശ്യമില്ല.