പേവിഷബാധയ്ക്ക് സാധ്യതയുള്ള വവ്വാലുമായി സമ്പര്‍ക്കമുണ്ടായ വ്യക്തിക്കായി തിരച്ചില്‍ നടത്തി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ

By: 600002 On: Jun 30, 2025, 10:12 AM

 

 

പേ വിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് കരുതുന്ന വവ്വാലുമായി സമ്പര്‍ക്കം പുലര്‍ത്തിയയാള്‍ക്കായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത്(ടിപിഎച്ച്) തിരച്ചില്‍ നടത്തുന്നു. ജൂണ്‍ 25 ബുധനാഴ്ച രാവിലെ 9.24 ന് 88-100 ഹാര്‍ബര്‍ സ്ട്രീറ്റിന്റെ നോര്‍ത്ത് എന്‍ട്രന്‍സില്‍ വെച്ച് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വവ്വാലിനെ ഒരാള്‍ സ്പര്‍ശിച്ചതായി ടിപിഎച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വ്യക്തിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളോട് ടിപിഎച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഏകദേശം അഞ്ചടി എട്ട് ഇഞ്ച് ഉയരവുംതാടിയും ഉള്ളയാളാണ് ഇയാള്‍. കണ്ണട ധരിച്ചിരുന്നു. കറുത്ത ടീ ഷര്‍ട്ടും, കറുത്ത പാന്റ്ും, വെളുത്ത സ്‌നീക്കറുകളുമാണ് ഇയാള്‍ ധരിച്ചിരുന്നത്. കൂടാതെ, ഒരു വാട്ടര്‍ബോട്ടിലും ഇയാള്‍ കൈവശം വെച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 നും  വൈകുന്നേരം 4.30 നും ഇടയില്‍ 416-338-7600 എന്ന നമ്പറില്‍ വിളിക്കണമെന്ന് വ്യക്തിയോടും ടിപിഎച്ച് അഭ്യര്‍ത്ഥിച്ചു.