കാല്‍ഗറി ഹൈസ്‌കൂള്‍ ബേസ്‌മെന്റ് സ്റ്റോറേജ് ഏരിയയില്‍ നിന്നും രണ്ടാം ലോക മഹായുദ്ധകാലത്തെ നാവികന്റെ കത്ത് ലഭിച്ചു

By: 600002 On: Jun 28, 2025, 1:04 PM

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി യു-ബോട്ട് കൊലപ്പെടുത്തിയ നാവികന്റെ കത്ത് കാല്‍ഗറി ഹൈസ്‌കൂളില്‍ നിന്നും കണ്ടെത്തി. ഹൈസ്‌കൂളില്‍ പഴയ ഫോള്‍ഡറുകളും ഫയലിംഗ് കാബിനറ്റുകളും പരിശോധിക്കുന്നതിനിടയില്‍, വെസ്‌റ്റേണ്‍ കാനഡ ഹൈസ്‌കൂള്‍ അധ്യാപകനായ ജനിനീവ് ഡെയ്‌ലാണ് 81 വര്‍ഷം പഴക്കമുള്ള കത്ത് കണ്ടെത്തിയത്. ഡെയ്‌ലിന്റെ അഭിപ്രായത്തില്‍ വെസ്റ്റേണ്‍ കാനഡ ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന സെസില്‍ റിച്ചാര്‍ഡ് മോസ് ആണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുന്‍ സ്‌കൂള്‍ സഹപാഠി റോസാലി കമ്മിംഗ്‌സിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയതാണ് കത്ത്. 

സ്‌കൂളിലെ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റോറേജ് ഏരിയയില്‍ നിന്നാണ് ഡെയ്ല്‍ കത്ത് കണ്ടെത്തിയത്. ഡിജിറ്റൈസേഷന്‍ പ്രോജക്ടിനായി ചില സഹപ്രവര്‍ത്തകരോടൊപ്പം പഴയതും കാണാതായതുമായ ഇയര്‍ബുക്കുകള്‍ തിരയുകയായിരുന്നു അവര്‍. ബേസ്‌മെന്റ് സ്റ്റോറേജ് റൂമുകളില്‍ ഒന്നില്‍ ഡ്രോയറുകളും ബോക്‌സുകളും റൈഫിള്‍ ചെയ്തതിന് പിന്നാലെ ഒരു ഫയല്‍ ഫോള്‍ഡറില്‍ ഒതുക്കി വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ഡെയ്ല്‍ പറഞ്ഞു.