അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് യോഗ്യതയിൽ മാറ്റം വരുത്തി കാനഡ സർക്കാർ. ജൂൺ 26 വ്യാഴാഴ്ച മുതൽ, 178 പഠന മേഖലകളിലെ നോൺ-ഡിഗ്രി പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് (PGWP) അർഹതയുണ്ടായിരിക്കില്ല. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡയുടെ (ഐആർസിസി) പ്രഖ്യാപനം അനുസരിച്ച് ദീർഘകാലമായി തൊഴിലാളി ക്ഷാമം നേരിടുന്ന ജോലികളുമായി ഈ പഠന മേഖലകൾ ബന്ധപ്പെട്ടിട്ടില്ലാത്തതിനാലാണ് അവ വെട്ടിക്കുറച്ചത്.
എന്നാൽ ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസം, വ്യാപാരം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലായി 119 പുതിയ പഠന മേഖലകൾ ഫെഡറൽ സർക്കാർ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. 2025 ജൂൺ 25-ന് മുമ്പ് പഠന പെർമിറ്റിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഇപ്പോഴും PGWP-ക്ക് അർഹതയുണ്ടായിരിക്കും. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ അവരുടെ പഠനമേഖല പട്ടികയിൽ ഉണ്ടായിരുന്നെങ്കിൽ, പിന്നീട് അത് നീക്കം ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, അവർക്ക് PGWP അനുവദിക്കും. കഴിഞ്ഞ വർഷം, IRCC PGWP-കൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു .